Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

പോക്സോ അറസ്റ്റില്‍ മിന്നല്‍ പണിമുടക്ക്; ചർച്ചയ്ക്ക് പിന്നാലെ കണ്ണൂർ-കോഴിക്കോട് റൂട്ടിലെ ബസ് സമരം പിന്‍വലിച്ചു

പോക്സോ അറസ്റ്റില്‍ മിന്നല്‍ പണിമുടക്ക്; ചർച്ചയ്ക്ക് പിന്നാലെ കണ്ണൂർ-കോഴിക്കോട് റൂട്ടിലെ ബസ് സമരം പിന്‍വലിച്ചു
കോഴിക്കോട്: കണ്ണൂർ-കോഴിക്കോട് റൂട്ടിലെ സ്വകാര്യ ബസ് പണിമുടക്ക് പിൻവലിച്ചു. തലശേരി ജോയിന്‍റ് ആർടിഒയുടെ നേതൃത്വത്തിൽ നടത്തിയ ചർച്ചയെ തുടർന്നാണ് പണിമുടക്ക് പിൻവലിച്ചത്. ഇന്നു രാവിലെ മുതലാണ് തൊഴിലാളികള്‍ പണി മുടക്കിയിരുന്നത്. പോക്‌സോ കേസില്‍ പ്രതി ചേര്‍ത്ത ബസ് ജീവനക്കാരനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചായിരുന്നു സമരം. കോഴിക്കോട് - കണ്ണൂർ, കോഴിക്കോട്- തൊട്ടിൽപ്പാലം റൂട്ടുകളിൽ ഓടുന്ന സ്വകാര്യ ബസുകൾ ആണ് ഇന്ന് രാവിലെ മുതൽ പണിമുടക്കിയത്. വിദ്യാർത്ഥികളുടെ പരാതിയിൽ ബസ് ജീവനക്കാർക്കെതിരെ പോക്സോ ഉൾപ്പെടെ വകുപ്പുകൾ ചേർത്ത് കേസെടുക്കുന്നതിൽ പ്രതിഷേധിച്ചായിരുന്നു പണിമുടക്ക്. ജോയിന്‍റ് ആർടിഒയുമായി ബസുടമകൾ നടത്തിയ ചർച്ചയെ തുടർന്നാണ് ബസ് സമരം പിൻവലിച്ചത്. മതിയായ അന്വേഷണം നടത്താതെയാണ് പോലീസ് നടപടി എന്നാണ് ബസ് ജീവനക്കാരുടെ ആരോപണം. ഇതേത്തുടർന്നായിരുന്നു മുന്നറിയിപ്പില്ലാതെയുള്ള പണിമുടക്ക്. ഇന്നലെ വൈകുന്നേരാമണ് മിന്നൽ പണിമുടക്കുമായി ബന്ധപ്പെട്ട തീരുമാനം ബസ് ജീവനക്കാർ എടുത്തത്. ഇന്ന് രാവിലെ പ്രതീക്ഷിക്കാതെയുണ്ടായ പണിമുടക്ക് പൊതുജനങ്ങളെ ഏറെ ബുദ്ധിമുട്ടിലാക്കിയിരുന്നു. നാളെ മുതൽ ജില്ലയിലെ മുഴുവൻ ബസ് ഉടമകളും പങ്കെടുക്കുന്ന ബസ് സമരം നടത്താനിരിക്കെ ആണ് ഇങ്ങനെയൊരു മിന്നൽ പണിമുടക്കിനും കൂടെ ആഹ്വാനം ചെയ്തിരുന്നത്.

Related articles

See all
Latest News

"ഇത് ഏകപക്ഷീയം; സ്‌ട്രോങ്ങ് റൂം സുരക്ഷയിൽ വിട്ടുവീഴ്ചയില്ല, നിയമപോരാട്ടം തുടരും"; സ്‌ട്രോങ...

Latest News

തൂണേരിയിൽ ക്രൂരത: ആർ.എം.പി പ്രവർത്തകൻ്റെ വീട്ടിലെ കിണറ്റിൽ മനുഷ്യവിസർജ്യം തള്ളി; രാഷ്ട്രീയ...

Latest News

കോഴിക്കോട്ട് പാമ്പ് ശല്യം രൂക്ഷം: വീടിനുള്ളിൽ വെച്ച് യുവാവിനും യുവതിക്കും പാമ്പുകടിയേറ്റു;...

Latest News

"സ്‌ട്രോങ് റൂം എന്ന് എഴുതിയ മുറി തുറന്നു; തടയാൻ ശ്രമിച്ച തന്നെ തടഞ്ഞു": ഉദ്യോഗസ്ഥർക്കെതിരെ...

Save your stories

Sign in