Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

പാലത്തായി കേസിലെ പ്രതിക്ക് ജാമ്യം ലഭിച്ചത് സിപിഎം-ബിജെപി അവിശുദ്ധ ബന്ധത്തിന്‍റെ തെളിവ് : ലതിക സുഭാഷ്

പാലത്തായി കേസിലെ പ്രതിക്ക് ജാമ്യം ലഭിച്ചത് സിപിഎം-ബിജെപി അവിശുദ്ധ ബന്ധത്തിന്‍റെ തെളിവ് : ലതിക സുഭാഷ്
കണ്ണൂർ കൂത്തുപറമ്പ് പാലത്തായിയില്‍ നാലാം ക്ലാസുകാരി പെണ്‍കുട്ടി സ്വന്തം സ്‌കൂളിലെ അധ്യാപകനാല്‍ പീഡിപ്പിക്കപ്പെട്ടതായി മൊഴി നല്‍കി. പോക്‌സോപ്രകാരം കേസെടുത്തിട്ട് പോസ്കോ ഒഴിവാക്കി ജാമ്യത്തിന് വഴിയൊരുക്കിയ ക്രൈം ബ്രാഞ്ച് നടപടിയിൽ മഹിളാ കോൺഗ്രസ്സ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. നീചവും നികൃഷ്ടവുമായ രാഷ്ട്രീയക്കളി ഒരു കൊച്ചുകുട്ടിയുടെ മാനം വെച്ച് നടത്തിയ സിപിഎം - ബിജെപി അവിശുദ്ധ ബന്ധം ഇപ്പോൾ വ്യക്തമായെന്നു ലതിക കുറ്റപ്പെടുത്തി. ഇത്രയും കഴിവുകെട്ട ഒരു ആഭ്യന്തര മന്ത്രി അതിലുപരി കണ്ണൂർ ജില്ലക്കാരനുമായ മുഖ്യമന്ത്രിക്കും മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ആരോഗ്യ മന്ത്രിക്കും വിഷയത്തിൽ ആത്മാർത്ഥ കാണിക്കാണമായിരുന്നു. കടമകൾ നിറവേറ്റാതെ ക്രിമിനലുകൾക്ക് രക്ഷപെടാൻ അവസരം നൽകിയ മുഖ്യമന്ത്രി അല്പമെങ്കിലും അന്തസ്സ് ഉണ്ടെങ്കിൽ രാജിവെച്ചു പുറത്തുപോകണമെന്നും അവർ ആവശ്യപ്പെട്ടു. വിഷയത്തിൽ മഹിളാ കോൺഗ്രസ്സ് സംസ്ഥാന വ്യാപകമായി ശനിയാഴ്ച കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടത്തുന്ന ഓൺലൈൻ പ്രതിഷേധ പരിപാടി കെപിസിസി വൈസ് പ്രസിഡന്റ്‌ പദ്മജ വേണുഗോപാൽ ഉദ്ഘാടനം ചെയ്യുമെന്നും ലതിക സുഭാഷ് അറിയിച്ചു.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in