Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

‘എല്ലാവർക്കും നന്ദി’: ശ്രുതി ക്ലാര്‍ക്കായി സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിച്ചു

‘എല്ലാവർക്കും നന്ദി’: ശ്രുതി ക്ലാര്‍ക്കായി സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിച്ചു
  കൽപ്പറ്റ: ചൂരല്‍മല, മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ ഉറ്റവരെ നഷ്ടപ്പെട്ട ശ്രുതി സർക്കാർ ജോലിയിൽ പ്രവേശിച്ചു. രാവിലെ 11 മണിയോടെ കൽപറ്റ കലക്ടറേറ്റിലെത്തി എഡിഎം കെ. ദേവകിയുടെ മുമ്പാകെ റവന്യു വകുപ്പിൽ ക്ലർക്കായാണ് ജോലിയിൽ പ്രവേശിച്ചത്. ജോലിയിൽ പ്രവേശിക്കുന്ന ശ്രുതിയെ സ്ഥലം എംഎൽഎ ടി.സിദീഖ് കഴിഞ്ഞ ദിവസം വീട്ടിലെത്തി അഭിനന്ദിച്ചിരുന്നു. ഉറ്റവര്‍ കൂടെയില്ലാത്തതിന്‍റെ വിഷമത്തിലും മുന്നോട്ട് ജീവിക്കാന്‍ കൈത്താങ്ങായ ജോലിയില്‍ പ്രവേശിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് ശ്രുതി പ്രതികരിച്ചു. ഈ ഘട്ടത്തില്‍ എല്ലാവരോടും നന്ദി പറയുകയാണ്. ആരോഗ്യം വീണ്ടെടുത്തു കൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ നടക്കാന്‍ പറ്റുന്നുണ്ടെന്നും ശ്രുതി പറഞ്ഞു. ചൂരല്‍മല ഉരുള്‍പൊട്ടലില്‍ മാതാപിതാക്കളെ നഷ്ടമായ ശ്രുതിക്ക് പ്രതിശ്രുത വരന്‍ ജെന്‍സണായിരുന്നു പിന്നീടുള്ള കൂട്ട്. എന്നാല്‍ മാസങ്ങള്‍ക്ക് മുമ്പ് നടന്ന വാഹനാപകടത്തില്‍ ജെന്‍സണെയും ശ്രുതിക്ക് നഷ്ടമായി. ഉരുള്‍പൊട്ടലിനുശേഷം ബന്ധുവിനൊപ്പം കല്‍പ്പറ്റയില്‍ കഴിയുന്ന ശ്രുതിയുടെ വിവാഹം കഴിഞ്ഞ മാസം നടത്താനിരിക്കെയായിരുന്നു പ്രതിശ്രുത വരന്‍റെ അപ്രതീക്ഷിത വിയോഗം.

Related articles

See all
Latest News

വയനാട്ടിൽ അപ്രതീക്ഷിത നീക്കവുമായി സിപിഎം; പി. ​ഗ​ഗാറിനെ മാറ്റി, ജില്ലാ സെക്രട്ടറിയായി കെ....

Latest News

ദുരന്തത്തിലും ദുരിതം സമ്മാനിച്ച് കെ.എസ്.എഫ്.ഇ; ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതര്‍ക്ക് പണം അടയ...

Latest News

വയനാടിനോടുള്ള കേന്ദ്ര-സംസ്ഥാന അവഗണന; പ്രതിഷേധിച്ച് ഇന്ന് യൂത്ത് കോൺഗ്രസിന്‍റെ ലോങ് മാർച്ച്

Latest News

'പോലീസ് അക്രമം അവസാനിപ്പിച്ചില്ലെങ്കിൽ തക്കതായ രീതിയിലുള്ള മറുപടി നൽകും'; കെഎസ്‌യു

Save your stories

Sign in