Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

വിദ്യാര്‍ത്ഥിനി പാമ്പുകടിയേറ്റ് മരിച്ച സംഭവം : അധ്യാപകര്‍ക്ക് മുന്‍കൂര്‍ ജാമ്യം; കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്നും കോടതി

വിദ്യാര്‍ത്ഥിനി പാമ്പുകടിയേറ്റ് മരിച്ച സംഭവം : അധ്യാപകര്‍ക്ക് മുന്‍കൂര്‍ ജാമ്യം; കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്നും കോടതി
സുല്‍ത്താന്‍ ബത്തേരി സര്‍വജന ഹയര്‍സെക്കന്‍ററി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി ഷെഹല ഷെറിന്‍ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തില്‍ അധ്യാപകര്‍ക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. കേസില്‍ പ്രതിചേര്‍ക്കപ്പെട്ട അധ്യാപകരായ കെ.കെ മോഹനന്‍, സി.വി ഷജില്‍ എന്നിവര്‍ക്കാണ് ഹൈക്കോടതി ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. ഇവരെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ഷെഹലയുടെ മരണത്തില്‍ സ്‌കൂളിലെ മൂന്ന് അധ്യാപകര്‍ക്കെതിരെയും ബത്തേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ക്കെതിരെയുമാണ് പൊലീസ് കേസെടുത്തത്. പാമ്പുകടിയേറ്റ ഷഹലയ്ക്ക് അടിയന്തരമായി ചികിത്സ ഉറപ്പു വരുത്തുന്നതില്‍ ഇവരുടെ ഭാഗത്തു നിന്ന് അനാസ്ഥയുണ്ടായി എന്നായിരുന്നു പ്രാഥമിക കണ്ടെത്തല്‍. ഇതിനെ തുടര്‍ന്ന് മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്കും ബാലനീതി വകുപ്പിലെ 75-ആം വകുപ്പ് പ്രകാരവുമാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. ഇതില്‍ രണ്ടാമത്തേത് ജാമ്യം ലഭിക്കാത്ത വകുപ്പാണ്. നവംബര്‍ 20നായിരുന്നു സര്‍വജന സ്‌കൂളിലെ അഞ്ചാംക്ലാസ് വിദ്യാര്‍ഥിനി ഷഹല ഷെറിന് ക്ലാസ്മുറിയില്‍ വെച്ച് പാമ്പുകടിയേറ്റത്.

Related articles

See all
Latest News

അധ്യാപക ദിനത്തില്‍ ആശംസകള്‍ നേർന്ന് രാഹുല്‍ ഗാന്ധി

Latest News

വയനാട് പാര്‍ലമെന്‍റ് മണ്ഡലത്തിലെ റോഡ് വികസനത്തിനായി 22.64 കോടി രൂപ അനുവദിച്ചു ; നടപടി രാഹു...

Latest News

വയനാട്ടിൽ യൂത്ത് കോൺഗ്രസ് നേതാവിനു നേർക്ക് ഡിവൈഎഫ്ഐ അക്രമം; വീട്ടിൽ നിന്നും വിളിച്ചിറക്കി...

Latest News

വയനാടിന് വീണ്ടും രാഹുല്‍ ഗാന്ധിയുടെ കൈത്താങ്ങ്; മണ്ഡലത്തിലെ കൊവിഡ് പ്രതിരോധ പ്രവർത്തങ്ങൾക...

Save your stories

Sign in