Logo
Sun, Jun 07, 2026 • 10:36 PM
LIVE TV
Watch

No business videos available

No Middle East videos available

കേരള സെനറ്റ് തിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ അലങ്കോലപ്പെടുത്തിയത് അന്വേഷിക്കാന്‍ സിന്‍ഡിക്കേറ്റ് സമിതി; അതുവരെ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പ്രഖ്യാപിക്കാന്‍ പാടില്ലെന്നും വിസി


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
September 13, 2024
1 min read Updated: June 06, 2026
SHARE:
SAVE: Login to save

കേരള  സെനറ്റ് തിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ അലങ്കോലപ്പെടുത്തിയത് അന്വേഷിക്കാന്‍ സിന്‍ഡിക്കേറ്റ് സമിതി; അതുവരെ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പ്രഖ്യാപിക്കാന്‍ പാടില്ലെന്നും വിസി
തിരുവനന്തപുരം: കേരള സര്‍വകലാശാല സ്റ്റുഡന്‍സ് കൗണ്‍സിലേക്കും സെനറ്റിലേക്കും സെപ്തംബര്‍ 11 ന് നടന്ന തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ അലങ്കോലപ്പെടുത്തിയ സംഭവം അന്വേഷിക്കാന്‍ സിന്‍ഡിക്കേറ്റ് സമിതി. ബാലറ്റ് പേപ്പര്‍ ഉള്‍പ്പെടെയുള്ള രേഖകളും സര്‍വ്വകലാശാല സെനറ്റ് ഹാളിലെ ഉപകരണങ്ങളും നശിപ്പിക്കപ്പെട്ടതായിപരാതികള്‍ ലഭിച്ച സാഹചര്യത്തിലാണ് നടപടി. ഇക്കാര്യങ്ങള്‍ അന്വേഷിക്കുവാന്‍ സിന്‍ഡിക്കേറ്റിന്റെവിദ്യാര്‍ഥി അച്ചടക്ക സ്ഥിരം സമിതിയെ ചുമതലപ്പെടുത്തിക്കൊണ്ട് വിസി ഡോ: മോഹന്‍ കുന്നുമ്മേലാണ് ഉത്തരവിട്ടത്. സംഘര്‍ഷത്തെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് അലങ്കോലമാകാനുള്ള കാരണങ്ങള്‍, സ്ഥാനാര്‍ത്ഥികളോ സ്ഥാനാര്‍ത്ഥികള്‍ ഔദ്യോഗമായി ചുമതലപ്പെടുത്താ ത്തവര്‍ സംഘര്‍ഷം ഉണ്ടാക്കാന്‍ കാരണക്കാരായിട്ടുണ്ടോ, തെരഞ്ഞെടുപ്പ് നടത്തിയതില്‍ പാകപ്പിഴ സംഭവിച്ചിട്ടുണ്ടോ, ഔദ്യോഗവുമായി ചുമലപ്പെടുത്താത്തവര്‍ ഹാളിനുള്ളില്‍ പ്രവേശിച്ചതിന് ആരാണ് ഉത്തരവാദികള്‍ എന്നീ കാര്യങ്ങള്‍ അന്വേഷിക്കാനാണ് കമ്മിറ്റിയെ ചുമതലപെടുത്തി യിട്ടുള്ളത്. മേലില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാനും കമ്മിറ്റിയോട് വിസി ആവശ്യപ്പെട്ടിട്ടുണ്ട്. കമ്മിറ്റി മൂന്നാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണം. അതുവരെ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ ഒന്നും തന്നെ പ്രഖ്യാപിക്കാന്‍ പാടില്ലെന്നും വിസി യുടെ ഉത്തരവില്‍ പറയുന്നു.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10