Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

സുപ്രീംകോടതി മേല്‍നോട്ട സമിതി ഈമാസം നാലിന് മുല്ലപ്പെരിയാര്‍ അണക്കെട്ട് സന്ദര്‍ശിക്കും

സുപ്രീംകോടതി മേല്‍നോട്ട സമിതി ഈമാസം നാലിന് മുല്ലപ്പെരിയാര്‍ അണക്കെട്ട് സന്ദര്‍ശിക്കും
ഇടുക്കി: സുപ്രീം കോടതി നിയോഗിച്ച ഉന്നതാധികാര സമിതി ഈ മാസം നാലിന് മുല്ലപ്പെരിയാര്‍ അണക്കെട്ട് സന്ദര്‍ശിക്കും, മഹാപ്രളയത്തിന് ശേഷം ആദ്യമായാണ് മേല്‍നോട്ട സമിതി അംഗങ്ങള്‍ അണക്കെട്ടിലെത്തുന്നത്. കാലവര്‍ഷത്തിന് മുന്നോടിയായി മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ സ്ഥിതിഗതികള്‍ വിലയിരുത്തുകയാണ് സമിതിയുടെ ലക്ഷ്യം. അണക്കെട്ടിലെത്തുന്ന ഉന്നതാധികാര സമിതി അണക്കെട്ടിന്റെ സ്പില്‍വേ ഷട്ടറുകള്‍, ഗാലറി, അണക്കെട്ടില്‍ നിന്നും പുറത്തേക്കൊഴുകുന്ന സ്വീ പേജ് ജലത്തിന്റെ അളവ്, ബേബി ഡാം തുടങ്ങിയവ പരിശോധിക്കും. അണക്കെട്ടിലെ 13 ഷട്ടറുകള്‍ ഉയര്‍ത്തി സംഘം പരിശോധിക്കും. പരിശോധനക്ക് ശേഷം കുമളിയിലെ മുല്ലപ്പെരിയാര്‍ ഓഫീസില്‍ കേരളവും തമിഴ്‌നാടുമായുള്ള സംയുക്ത യോഗം ചേരും. പ്രളയകാലത്ത് പെരിയാര്‍ നദിയിലേക്ക് കൂടുതല്‍ ജലം തുറന്ന് വിട്ടതായിരുന്നു കേരളം പ്രളയത്തില്‍ മുങ്ങാന്‍ കാരണമായത്. മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപെട്ട് കേരളത്തിന് ദോശകരമായി ഉണ്ടാകുന്ന സംഭവങ്ങള്‍ കേരളം ഉന്നയിക്കും. അതേ സമയം വള്ളക്കടവ് വഴിയുള്ള പാതയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തമിഴ്‌നാടും ഉന്നയിക്കും. സുപ്രിം കോടതി നിയോഗിച്ച ഉന്നതാധികാര സമിതിയില്‍ കേരളത്തിന്റെയും തമിഴ്‌നാടിന്റെയും രണ്ട് വീതം പ്രതിനിധികളാണ് ഉള്ളത്. രണ്ട് തവണ സമിതിയുടെ സന്ദര്‍ശനം തീരുമാനിച്ചിരുന്നെങ്കിലും തമിഴ്‌നാടിന്റെ നിസ്സഹകരണം മൂലം മാറ്റി വക്കുകയായിരുന്നു,

Related articles

See all
Popular News

രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശം; ആർ. ശ്രീലേഖയ്ക്ക് ഒരു കോടി രൂപയുടെ വക്കീൽ നോട്ടീസ്

Popular News

ഡല്‍ഹിയിലെ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ പൊലീസ് അതിക്രമം; സുപ്രീം കോടതിയെ സമീപ്പിച്ച് KUWJ

Popular News

രാജ്യത്ത് വിലക്കയറ്റം രൂക്ഷം; സെപ്റ്റംബറിലെ നാണയപ്പെരുപ്പം 5.54 ശതമാനമായി ഉയര്‍ന്നു

Popular News

സമരം തെരുവിലോ കോടതിയോ? തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ 'ഇന്ത്യ' സഖ്യം; കേരളത്തില്‍ നിന്ന...

Save your stories

Sign in