Logo
Mon, Jun 29, 2026 • 04:14 AM
LIVE TV
Watch

No business videos available

No Middle East videos available

SUNNY JOSEPH MLA| പിഎസ്‌സിയെ നോക്കുകുത്തിയാക്കുന്ന സര്‍ക്കാരിന്‍റെ നടപടികള്‍ അവസാനിപ്പിക്കണമെന്ന് സണ്ണി ജോസഫ് എംഎല്‍എ


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
June 27, 2025
1 min read Updated: June 10, 2026
SHARE:
SAVE: Login to save

SUNNY JOSEPH MLA| പിഎസ്‌സിയെ നോക്കുകുത്തിയാക്കുന്ന സര്‍ക്കാരിന്‍റെ നടപടികള്‍ അവസാനിപ്പിക്കണമെന്ന് സണ്ണി ജോസഫ് എംഎല്‍എ
ജനാധിപത്യം, മതേരത്വം, സോഷ്യലിസം, രാജ്യത്തിന്റെ പരമാധികാരം എന്നിവയെ ചോദ്യം ചെയ്യാനും തകര്‍ക്കാനും ആര് ശ്രമിച്ചാലും കോണ്‍ഗ്രസ് നഖശിഖാന്തം എതിര്‍ത്ത് പരാജയപ്പെടുത്തുമെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് എംഎല്‍എ. രാഷ്ട്രീയകാര്യ സമിതി യോഗത്തിനു ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. മതേതര ജനങ്ങളുടെ പൂര്‍ണ പിന്തുണ ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്ഭവനെ രാഷ്ട്രീയവേദിയാക്കി മാറ്റാനുള്ള ഗവര്‍ണറുടെ ശ്രമങ്ങള്‍ ഏറ്റവും അപലപനീയമാണെന്നും അന്തര്‍ധാരകള്‍ മാറ്റണമെന്നും അദ്ദേഹം പറഞ്ഞു. കെപിസിസി പുതിയ നേതൃത്വം ചുമതലയേറ്റ ശേഷമുള്ള ആദ്യ യോഗമാണ് ചേര്‍ന്നത്. കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് എംഎല്‍എ അധ്യക്ഷത വഹിച്ച യോഗത്തില്‍ എഐസിസി ജനറല്‍ സെക്രട്ടറിമാരായ കെ.സി വേണുഗോപാല്‍ എംപി, ദീപ ദാസ് മുന്‍ഷി, മുന്‍ കെപിസിസി അധ്യക്ഷന്മാര്‍ പ്രവര്‍ത്തകസമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പിഎസ്‌സിയെ നോക്കുകുത്തി ആക്കി സര്‍ക്കാര്‍ നിയമനങ്ങള്‍ പാര്‍ട്ടിക്കാര്‍ക്ക് വഴിവിട്ട മാര്‍ഗത്തിലൂടെ നല്‍കുന്ന ഈ സര്‍ക്കാരിന്റെ നടപടികള്‍ അവസാനിപ്പിക്കണമെന്നും സണ്ണി ജോസഫ് പറഞ്ഞു. തൊഴില്‍രഹിതരായ അഭ്യസ്ഥവിദ്യര്‍ ജോലിക്കായി അലയുമ്പോള്‍ അവരെ പരിഗണിക്കാതെ സര്‍്ക്കാരിന് വേണ്ടപ്പെട്ടവരെ കുത്തിനിറയിക്കുന്ന നിലപാട് വളരെ മോശമാണ്. ദേശീയപാത നിര്‍മാണത്തിലെ അഴിമതിയും ക്രമക്കേടും അന്വേഷിച്ച് കണ്ടെത്താന്‍ ശ്രമിക്കാതെ അഴിമതിക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് കേരള-കേന്ദ്ര സര്‍ക്കാരുകള്‍ നടത്തുന്നത്. പരസ്പരം സഹായിക്കുന്ന ശൈലിയാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ചെയ്തുവരുന്നത്. എന്തുകൊണ്ട് അന്വേഷണം വൈകിപ്പിക്കുന്നുവെന്നതിന്റെ കാരണവും കേരള സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10