മുന്‍മന്ത്രി പി.എ. മുഹമ്മദ് റിയാസിനെതിരെയുള്ള ഹവാല ഇടപാട് കേസില്‍ അന്വേഷണം ദുബായിലേക്ക് വ്യാപിപ്പിച്ച് ഇ.ഡി. വിദേശത്തേക്ക് ഹവാല വഴി പണം കടത്തിയെന്ന കണ്ടെത്തലിനെ തുടര്‍ന്ന്, ദുബായില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കുന്നതിനായി കോടതിയുടെ അനുമതിയോടെ ലെറ്റേഴ്‌സ് റോഗറ്ററി (എല്‍.ആര്‍.) അയക്കാന്‍ നീക്കം തുടങ്ങി.
കൊച്ചി പി.എം.എല്‍.എ. കോടതിയുടെ അനുമതി തേടി ചോദ്യങ്ങള്‍ തയ്യാറാക്കുന്ന ഇ.ഡി, തുടര്‍ന്ന് കേന്ദ്ര ധന-വിദേശകാര്യ മന്ത്രാലയങ്ങള്‍ വഴി കത്ത് ദുബായ് അധികൃതര്‍ക്ക് കൈമാറും. അവിടത്തെ ഏജന്‍സികള്‍ നല്‍കുന്ന ഔദ്യോഗിക വിവരങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും മുഹമ്മദ് റിയാസിന് സമന്‍സ് അയക്കുക.
വരവില്‍ കവിഞ്ഞ രീതിയില്‍ 20 കോടിയിലധികം രൂപയുടെ പണമിടപാടുകള്‍ നടന്നിട്ടുണ്ടെന്നാണ് ഇ.ഡിയുടെ കണ്ടെത്തല്‍. ടി. വീണയുടെ വീട്ടില്‍ നിന്ന് പിടിച്ചെടുത്ത 'റെഡ് ബുക്കില്‍' ഇതുസംബന്ധിച്ച വിവരങ്ങളുണ്ടെന്നും, റിയാസിന്റെ നിര്‍ദേശപ്രകാരം ഹവാല വഴി അഞ്ചുതവണയായി 1.2 കോടി രൂപ വിദേശത്തേക്ക് കടത്തിയെന്ന് സുഹൃത്തുക്കള്‍ മൊഴി നല്‍കിയിട്ടുണ്ടെന്നും അന്വേഷണ സംഘം വ്യക്തമാക്കുന്നു. ഗാര്‍മെന്റ് ബിസിനസ്സ് ആരംഭിക്കുന്നതിന്റെ ഭാഗമായാണ് ഈ പണമിടപാടുകള്‍ നടത്തിയതെന്നാണ് ഇ.ഡി നല്‍കുന്ന സൂചന.
മാസപ്പടി കേസില്‍ തിരക്കിട്ട നീക്കങ്ങളുമായി ഇഡി; ദുബായില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കും