Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

പിന്നാക്ക മേഖലകളിലെ കുട്ടികള്‍ക്ക് മികച്ച പഠനസൗകര്യങ്ങളുമായി UDF സർക്കാര്‍; അരിമണൽ ഗവ. എൽ.പി. സ്കൂൾ പുതിയ കെട്ടിടം നാടിന് സമർപ്പിച്ച് മന്ത്രി എൻ. ഷംസുദ്ദീൻ

പിന്നാക്ക മേഖലകളിലെ കുട്ടികള്‍ക്ക് മികച്ച പഠനസൗകര്യങ്ങളുമായി UDF സർക്കാര്‍; അരിമണൽ ഗവ. എൽ.പി. സ്കൂൾ പുതിയ കെട്ടിടം നാടിന് സമർപ്പിച്ച് മന്ത്രി എൻ. ഷംസുദ്ദീൻ

മലപ്പുറം: സംസ്ഥാന സർക്കാരിന്റെ 100 ദിന കർമപരിപാടിയുടെ ഭാഗമായി കരുവാരക്കുണ്ട് അരിമണൽ ഗവ. എൽ.പി. സ്കൂളിൽ നിർമിച്ച പുതിയ കെട്ടിടത്തിന്റെ പ്രവർത്തന സമർപ്പണം നടന്നു. ഇന്ന് രാവിലെ 10.30-ന് അരിമണൽ ഓറിയന്റൽ മിനി സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ ഉദ്ഘാടനം നിർവഹിച്ചു. റവന്യൂ മന്ത്രി എ.പി. അനിൽകുമാർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പിന്നാക്ക മേഖലകളിലെ കുട്ടികൾക്ക് മെച്ചപ്പെട്ട പഠനസൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായാണ് സ്കൂളിന്റെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിച്ചത്.

ചടങ്ങിൽ മുൻ എം.എൽ.എ അഡ്വ. എം. ഉമ്മർ സാഹിബ്, മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാർ ഹാജി എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു. കരുവാരക്കുണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ. ഉണ്ണിൻകുട്ടി, കാളികാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പി. ജസീബ, തുവ്വൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.ടി. ജസീന, വൈസ് പ്രസിഡന്റ് ആനി ഡേവിഡ്, ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ നൗഷാദലി കുറിക്കൽ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ. ഫസീല, ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ മുസ്തഫ അബ്ദുൽ ലത്തീഫ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ പി.കെ. സലീം, എം. ഫിയാസ്, അരിമണൽ വാർഡ് മെമ്പർ എം. സുഹൈല, എളങ്കൂർ വാർഡ് മെമ്പർ റിൻഷ ബേബി തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

കൂടാതെ വണ്ടൂർ എ.ഇ.ഒ. പ്രേം സാഗർ, ബി.പി.സി. മുഹമ്മദ് നിസാർ തങ്ങൾ, കരുവാരക്കുണ്ട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അബ്ദുൽ സലീം, പി.ടി.എ. പ്രസിഡന്റ് സി.എം. സദക്കത്തുള്ള, എസ്.എം.സി. ചെയർമാൻ നൗഷാദ്, ഓറിയന്റൽ ക്ലബ് അരിമണൽ പ്രസിഡന്റ് അനീസ് ബാവ, കെ. മുഹമ്മദ് മാൻസൂർ, വി. ആബിദലി, കെ.കെ. ജയിംസ് മാസ്റ്റർ, എം.കെ. മുഹമ്മദലി, കുരുവച്ചൻ കോലഞ്ചേരി, അബ്ദുല്ലത്തീഫ് മഠത്തിൽ, അയ്യൂബ് മേലേടത്ത് എന്നിവരും ചടങ്ങിന് സന്നിഹിതരായി. മുൻ ജനപ്രതിനിധികൾ, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ, അധ്യാപകർ, രക്ഷിതാക്കൾ, നാട്ടുകാർ തുടങ്ങിയവരും ചടങ്ങിൽ സജീവമായി പങ്കെടുത്തു.

Related articles

See all
Popular News

സ്പായുടെ മറവിൽ രാസലഹരി നൽകി പെൺവാണിഭം; സ്പാ നടത്തിപ്പുകാരൻ തിരൂരിൽ അറസ്റ്റിൽ

Popular News

ജില്ലാ പുനഃസംഘടനയ്ക്ക് പഠനസമിതി; ഓണത്തിന് ശേഷം പ്രഖ്യാപനം, മലപ്പുറത്തിന് ജില്ല അർഹതയുണ്ടെന...

Popular News

കനത്ത മഴ: അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; പരീക്ഷകൾക്ക് മാറ്റമില്ല

Popular News

കോവളം സ്പാ കേസിൽ എസ്‌ഐടി രൂപീകരിച്ചു; സൈബർ വിദഗ്ധരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘം രൂപീകരിച്...

Save your stories

Sign in