Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ഷെൽട്ടർ ഹോമില്‍ വിദ്യാർത്ഥിനി തൂങ്ങി മരിച്ചു; ദുരൂഹതയെന്ന് ബന്ധുക്കള്‍

ഷെൽട്ടർ ഹോമില്‍ വിദ്യാർത്ഥിനി തൂങ്ങി മരിച്ചു;   ദുരൂഹതയെന്ന് ബന്ധുക്കള്‍
തൊടുപുഴ കുടയത്തൂരിലെ സർക്കാർ ഷെൽട്ടർ ഹോമിലെ അന്തേവാസിയായ 10-ആം ക്ലാസ് വിദ്യാർത്ഥിനി തൂങ്ങി മരിച്ച സംഭവത്തിൽ ദുരൂഹതയെന്ന് ബന്ധുക്കളുടെ ആരോപണം. തിങ്കളാഴ്ച രാത്രിയാണ് ഇടുക്കി ഏലപ്പാറ സ്വദേശിനിയായ പെൺകുട്ടിയെ ഷെൽട്ടർ നോമിന്‍റെ ടെറസിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഏലപ്പാറ സ്വദേശിനിയും 10-ാം ക്ലാസ് വിദ്യാർത്ഥിയുമായ പെൺകുട്ടി കഴിഞ്ഞ മൂന്നു വർഷമായി സാമൂഹ്യനീതി വൂപ്പിന് കീഴിലുള്ള കേരള മഹിള സമഖ്യ സൊസൈറ്റിയുടെ തൊടുപുഴ കുടയത്തൂർ ഷെൽട്ടർ ഹോമിലെ അന്തേവാസിയാണ്. തിങ്കളാഴ്ച രാത്രി 8 മണിയോടെയാണ് പെൺകുട്ടിയെ ഷെൽട്ടർ ഹോമിന്‍റെ ടെറസിൽ തൂങ്ങിയ,നിലയിൽ കണ്ടെത്തിയത്. തുടർന്ന് തൊടുപുഴ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. എന്നാൽ മരണ വിവരം ബന്ധുക്കളെ അറിയിക്കുന്നതിൽ ഷെൽട്ടർ ഹോം അധികൃതർ വീഴ്ച വരുത്തിയെന്നും മരണത്തിൽ ദുരൂഹതയുണ്ടെന്നും ബന്ധുക്കൾ ആരോപിച്ചു. ജനറൽ ആശുപത്രിയിൽ ഇൻക്വസ്റ്റ് തയ്യാറാക്കിയ മൃതദ്ദേഹം ആർ.ഡി.ഒ എത്തിയ ശേഷം മാത്രം കോട്ടയത്തേക്ക് പോസ്റ്റ് മോർട്ടത്തിന് മാറ്റിയാൽ മതിയെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടത് നേരിയ സംഘർഷത്തിന് കാരണമായി. തുടർന്ന് ആർ ഡി ഒ എത്തിയ ശേഷമാണ് മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റിയത്. https://www.youtube.com/watch?v=4hXpyQVl04U

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in