DGP| സംസ്ഥാന പോലീസ് മേധാവിയെ ഇന്നറിയാം; റവാഡ ചന്ദ്രശേഖറിന് സാധ്യത?
Jaihind TV News Report
Jaihind TV Web Desk
June 30, 2025
1 min read
•
Updated: June 10, 2026
സംസ്ഥാനത്തിന്‍റെ പുതിയ പോലീസ് മേധാവിയെ ഇന്നറിയാം. യുപിഎസ്‌സി നല്‍കിയ 3 പേരുടെ ചുരുക്ക പട്ടികയില്‍ നിന്നാകും ഒരാള്‍ തലപ്പത്ത് എത്തുക. 3 അംഗ ചുരുക്കപ്പട്ടികയിലെ രണ്ടാമനായ റവാഡ ചന്ദ്രശേഖറിനാണ് സാധ്യത കൂടുതല്‍. നിലവില്‍ കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ സ്‌പെഷല്‍ ഡയറക്ടറാണ് അദ്ദേഹം. ഓണ്‍ലൈനായി ചേരുന്ന പ്രത്യേക മന്ത്രിസഭാ യോഗത്തില്‍ മുഖ്യമന്ത്രി തീരുമാനം അറിയിക്കും.
നിലവില്‍ അനൗദ്യോഗികമായി റവാഡ ചന്ദ്രശേഖറിനോട് കേരളത്തില്‍ എത്തണമെന്ന് അറിയിച്ചിട്ടുണ്ടെന്നാണ് വിവരം. അങ്ങനെയെങ്കില്‍, സംസ്ഥാനത്തിന്റെ സമീപകാല ചരിത്രത്തില്‍ ആദ്യമായി കേന്ദ്രത്തില്‍ നിന്നെത്തി കേരളത്തിന്റെ പൊലീസ് മേധാവിയാകുന്നയാളാവും റവാഡ ആയിരിക്കും. എന്നാല്‍ സി പി എം പ്രവര്‍ത്തകരുടെ ജീവനെടുത്ത കൂത്തുപറമ്പ് വെടിവെപ്പിന് ഉത്തരവിട്ട ഉദ്യോഗസ്ഥനെന്ന ചരിത്രം ആദ്ദേഹത്തിന് തിരിച്ചടിയായാല്‍ മാത്രം മറ്റൊരു ആലോചനയിലേക്ക് കടക്കും. പിന്നീട് യു പി എസ് സി പട്ടികയിലെ സീനിയറായ നിതിന്‍ അഗര്‍വാളിനും പട്ടികയ്ക്ക് പുറത്ത് ഒരാളെ തീരുമാനിച്ചാല്‍ മനോജ് എബ്രാഹിമിനുമാണ് സാധ്യത കാണുന്നത്.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10