തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ആശുപത്രികളെയും സമ്പൂര്‍ണ്ണ ശുചിത്വത്തിലേക്ക് കൊണ്ടുവരുമെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരന്‍. ടെറുമോ പെന്‍പോള്‍ എംപ്ലോയീസ് കോണ്‍ഗ്രസ് (ഐ.എന്‍.ടി.യു.സി) 29-ാം വാര്‍ഷിക സമ്മേളനം തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആശുപത്രികളില്‍ കൃത്യമായ ശുചിത്വം ഉറപ്പാക്കേണ്ടതുണ്ട്. ആശുപത്രികളില്‍ ശുചിത്വമില്ലാതായാല്‍, ഒരു രോഗത്തിന് ചികിത്സ തേടി എത്തുന്നവര്‍ മറ്റ് പല രോഗങ്ങളുമായി മടങ്ങേണ്ടി വരുന്ന ദയനീയ അവസ്ഥയുണ്ടാകുമെന്നും മന്ത്രി ഓര്‍മ്മിപ്പിച്ചു.
ആരോഗ്യ രംഗവുമായി ബന്ധപ്പെട്ട് രക്തബാഗുകള്‍ ഉല്‍പ്പാദിപ്പിക്കുന്ന പ്രമുഖ അന്താരാഷ്ട്ര കമ്പനിയായ ടെറുമോ പെന്‍പോളിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വികസിപ്പിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. ഇതിനായി കമ്പനിയിലെ മാനേജ്മെന്റും ട്രേഡ് യൂണിയനും തമ്മിലുള്ള സൗഹൃദം കൂടുതല്‍ ശക്തിപ്പെടുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
സംസ്ഥാനത്തെ ആശുപത്രികളെ സമ്പൂര്‍ണ്ണ ശുചിത്വത്തിലേക്ക് കൊണ്ടുവരും: ആരോഗ്യമന്ത്രി കെ. മുരളീധരന്