Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

ആഗോള ബിസിനസിന് ഇനി ചെന്നൈയിൽ നിന്ന് പിന്തുണ: തമിഴ്‌നാട് സർക്കാരുമായി ധാരണാപത്രം ഒപ്പിട്ട് സ്റ്റാർബക്‌സ്

ആഗോള ബിസിനസിന് ഇനി ചെന്നൈയിൽ നിന്ന് പിന്തുണ: തമിഴ്‌നാട് സർക്കാരുമായി ധാരണാപത്രം ഒപ്പിട്ട് സ്റ്റാർബക്‌സ്

ലോകത്തിലെ ഏറ്റവും വലിയ കോഫി ശൃംഖലയായ അമേരിക്കൻ കമ്പനി സ്റ്റാർബക്‌സ്, തങ്ങളുടെ ഗ്ലോബൽ കേപബിലിറ്റി സെന്റർ (GCC) സ്ഥാപിക്കുന്നതിനായി തമിഴ്‌നാട് സർക്കാരുമായി ധാരണാപത്രത്തിൽ (MoU) ഒപ്പുവെച്ചു. ചെന്നൈയിൽ ആരംഭിക്കുന്ന ഈ പുതിയ കേന്ദ്രം വഴി 800 പേർക്ക് തൊഴിലവസരങ്ങൾ ലഭ്യമാകും.

ചെന്നൈയിൽ പ്രവർത്തനം ആരംഭിക്കുന്ന ജിസിസിയിലൂടെ സ്റ്റാർബക്‌സിന്റെ ലോകമെമ്പാടുമുള്ള ബിസിനസ് പ്രവർത്തനങ്ങൾക്ക് ആവശ്യമായ സാങ്കേതിക പിന്തുണ നൽകും. പ്രധാനമായും ടെക്‌നോളജി പ്രഫഷനലുകൾക്കാണ് ഈ കേന്ദ്രത്തിൽ വലിയ രീതിയിൽ ജോലി സാധ്യതയെന്ന് സ്റ്റാർബക്‌സ് ചീഫ് ടെക്‌നോളജി ഓഫീസർ ആനന്ദ് വരദരാജൻ വ്യക്തമാക്കി.

നേരത്തെ പ്രമുഖ അമേരിക്കൻ ഫാർമസി കമ്പനിയായ വാൾഗ്രീൻസ് ഇന്ത്യയും തമിഴ്‌നാട്ടിൽ ജിസിസി ആരംഭിക്കുന്നതിനായി സംസ്ഥാന സർക്കാരുമായി ധാരണാപത്രം ഒപ്പിട്ടിരുന്നു. 250-ലധികം തൊഴിലവസരങ്ങളാണ് വാൾഗ്രീൻസിന്റെ കേന്ദ്രത്തിലൂടെ ലഭ്യമാകുന്നത്. ഇതിന് തൊട്ടുപിന്നാലെയാണ് സ്റ്റാർബക്‌സും ചെന്നൈയെ തങ്ങളുടെ പ്രമുഖ ബിസിനസ് ഹബ്ബായി തിരഞ്ഞെടുത്തിരിക്കുന്നത്.

Related articles

See all
Popular News

ടാറ്റയിൽ പോര് വീണ്ടും രൂക്ഷം; എൻ. ചന്ദ്രശേഖരന്റെ കാലാവധി നീട്ടിയത് നിയമവിരുദ്ധമെന്ന് നോയൽ...

Popular News

ടാറ്റ സൺസ് ചെയർമാനായി എൻ. ചന്ദ്രശേഖരൻ തുടരും; കാലാവധി 2032 വരെ നീട്ടി

Popular News

അഞ്ചുദിവസത്തെ പ്രവൃത്തിദിനമെന്ന ആവശ്യം; ചർച്ച പരാജയം, നാളെ ബാങ്ക് പണിമുടക്ക്

Popular News

വാഴപ്പഴം ഉൾപ്പെടെ വാണിജ്യവിളകളിലേക്ക് വിദേശനിക്ഷേപം; കയറ്റുമതി 100 കോടി ഡോളറാക്കാൻ കേന്ദ്ര...

Save your stories

Sign in