Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം എസ്. ശ്രീശാന്തിന്റെ പിതാവ് ശാന്തകുമാരന്‍ നായര്‍ അന്തരിച്ചു

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം എസ്. ശ്രീശാന്തിന്റെ പിതാവ് ശാന്തകുമാരന്‍ നായര്‍ അന്തരിച്ചു

കൊച്ചി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം എസ്. ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരന്‍ നായര്‍ (89) അന്തരിച്ചു. കൊച്ചിയിലെ ലിസി ആശുപത്രിയില്‍ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച രാത്രി 9.44-നായിരുന്നു അന്ത്യം. കോതമംഗലം മാതിരപ്പിള്ളി അമ്പാട്ട് കുന്നേല്‍ തറവാട് കുടുംബാംഗമാണ്.

നിലവില്‍ കൊച്ചിയിലെ ലിസി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം, വിദേശത്തുള്ള ബന്ധുക്കള്‍ എത്തിയ ശേഷം ഞായറാഴ്ച കോതമംഗലത്തെ കുടുംബവീട്ടിലേക്ക് കൊണ്ടുപോകും. ഞായറാഴ്ച രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് 2 മണി വരെ തറവാട്ടു വീട്ടില്‍ പൊതുദര്‍ശനം ഉണ്ടായിരിക്കും. തുടര്‍ന്ന് വൈകിട്ട് 4 മണിയോടെ വീട്ടുവളപ്പില്‍ സംസ്‌കാര ചടങ്ങുകള്‍ നടക്കും. ടി.എന്‍. സാവിത്രിദേവിയാണ് ഭാര്യ. ദീപു ശാന്ത്, നിവേദിത, ദിവ്യ, എസ്. ശ്രീശാന്ത് എന്നിവര്‍ മക്കളാണ്. കല്‍പ്പന, ക്യാപ്റ്റന്‍ സജിത്ത്, പ്രശസ്ത പിന്നണി ഗായകന്‍ മധു ബാലകൃഷ്ണന്‍, ഭുവനേശ്വരി എന്നിവര്‍ മരുമക്കളാണ്.

Related articles

See all
Popular News

കേരളത്തില്‍ തുലാവര്‍ഷം എത്തുന്നു: കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത

Popular News

മാസപ്പടി -ഹവാല കേസ്: അന്വേഷണത്തിന് രണ്ട് പ്രത്യേക സംഘങ്ങളെ നിയോഗിക്കാന്‍ വിജിലന്‍സ് തീരുമാ...

Popular News

രാജ്യത്ത് ആദ്യം: വയോജനങ്ങള്‍ക്കായി പ്രത്യേക വകുപ്പും നിയമവും; ബില്‍ ഇന്ന് നിയമസഭയില്‍ അവതര...

Popular News

രാഹുല്‍ ഗാന്ധിയുടെ പോരാട്ടത്തിന് ഐക്യദാര്‍ഢ്യം: തിരുവനന്തപുരത്ത് കെ.പി.സി.സിയുടെ 'ജനാധിപത്...

Save your stories

Sign in