Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പതിക്കുന്നതിനിടെ സ്‌പേസ് എക്‌സ് റോക്കറ്റ് തീഗോളമായി; ആറാമത് പരീക്ഷ പറക്കലിനിടെ വന്‍ സ്‌ഫോടനം

ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പതിക്കുന്നതിനിടെ സ്‌പേസ് എക്‌സ് റോക്കറ്റ് തീഗോളമായി; ആറാമത് പരീക്ഷ പറക്കലിനിടെ വന്‍ സ്‌ഫോടനം

ടെക്‌സസ്: മനുഷ്യനെ ചന്ദ്രനിലും ചൊവ്വയിലുമെത്തിക്കാന്‍ സ്‌പേസ് എക്‌സ് നിര്‍മ്മിച്ച ലോകത്തിലെ ഏറ്റവും വലുതും ശക്തിയേറിയതുമായ റോക്കറ്റായ 'സ്റ്റാര്‍ഷിപ്പിന്റെ' ഏറ്റവും പുതിയ പരീക്ഷണ പറക്കല്‍ അവസാന നിമിഷം സ്‌ഫോടനത്തില്‍ കലാശിച്ചു. വിക്ഷേപണത്തിന്റെ പ്രധാന ഘട്ടങ്ങളെല്ലാം വിജയകരമായി പിന്നിട്ട ശേഷമാണ് അവസാന ഘട്ടത്തില്‍ വിക്ഷേപണ വാഹനം വന്‍ തീഗോളമായി മാറിയത്. അന്തരീക്ഷത്തിലൂടെ തിരികെ ഇറങ്ങി ഇന്ത്യന്‍ മഹാസമുദ്രത്തില്‍ മുന്‍കൂട്ടി നിശ്ചയിച്ച സ്ഥാനത്ത് പതുക്കെ ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടയിലായിരുന്നു ഈ അപ്രതീക്ഷിത അപകടം.

വിക്ഷേപണ തറയില്‍ നിന്ന് വിജയകരമായി കുതിച്ചുയര്‍ന്ന റോക്കറ്റ്, അന്തരീക്ഷത്തിലൂടെ തിരികെ ഇറങ്ങുന്ന ഘട്ടം വരെ എല്ലാ ആസൂത്രണങ്ങളും കൃത്യമായി പാലിച്ചിരുന്നു. എന്നാല്‍ ലാന്‍ഡിംഗിനായി സമുദ്രോപരിതലത്തോട് അടുത്ത വേളയില്‍ പെട്ടെന്ന് തീപിടിക്കുകയും നിമിഷങ്ങള്‍ക്കുള്ളില്‍ വന്‍ സ്‌ഫോടനത്തോടെ തകരുകയുമായിരുന്നുവെന്ന് തത്സമയ ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു. റോക്കറ്റില്‍ നിന്നും തത്സമയം സംപ്രേഷണം ചെയ്ത ക്യാമറ ദൃശ്യങ്ങളില്‍ വിക്ഷേപണ വാഹനത്തിന്റെ ഭാഗങ്ങള്‍ സമുദ്രത്തില്‍ കത്തിയമരുന്ന ചിത്രം വ്യക്തമായി പതിഞ്ഞിട്ടുണ്ട്.

എങ്കിലും ഈ സ്‌ഫോടനത്തെ ഒരു പരാജയമായല്ല, മറിച്ച് പരീക്ഷണങ്ങളുടെ സ്വാഭാവികമായ ഒരു ഭാഗമായാണ് സ്‌പേസ് എക്‌സ് കണക്കാക്കുന്നത്. റോക്കറ്റിന്റെ ലാന്‍ഡിംഗ് കപ്പാസിറ്റിയും കടുത്ത അന്തരീക്ഷ താപത്തെ ചെറുക്കാനുള്ള താപ പ്രതിരോധ കവചങ്ങളും എത്രത്തോളം ശക്തമാണെന്ന് പരിശോധിക്കുകയായിരുന്നു ഈ ദൗത്യത്തിന്റെ പ്രധാന ലക്ഷ്യം. മുന്‍പത്തെ പരീക്ഷണങ്ങളെ അപേക്ഷിച്ച് കൂടുതല്‍ വെല്ലുവിളികള്‍ നിറഞ്ഞ ഘട്ടങ്ങളിലൂടെയാണ് റോക്കറ്റ് കടന്നുപോയതെന്നും, ഇതില്‍ നിന്നും ലഭിച്ച നിര്‍ണായക വിവരങ്ങള്‍ ഭാവിയിലെ ബഹിരാകാശ ദൗത്യങ്ങള്‍ക്ക് വലിയ ഗുണമുണ്ടാക്കുമെന്നും കമ്പനി വക്താക്കള്‍ അറിയിച്ചു.

Related articles

See all
Popular News

യു.എസ്. ഇടക്കാല തിരഞ്ഞെടുപ്പിന് മുൻപ് ഇറാനെ ആക്രമിക്കില്ല; വെടിനിർത്തൽ ചർച്ചകൾ പുരോഗമിക്കു...

Popular News

1950-ന് ശേഷമുള്ള ഏറ്റവും കടുത്ത പ്രഹരം; 'സൂപ്പർ ഡ്യൂപ്പർ എൽനിനോ' ദുരന്ത ഭീഷണിയിൽ ലോകം, ഐക്...

Popular News

പരമ്പരാഗത അതിർവരമ്പുകൾ ഭേദിച്ച എഴുത്ത്: 2026-ലെ സാഹിത്യ നൊബേൽ കനേഡിയൻ എഴുത്തുകാരി ആൻ കാഴ്സ...

Popular News

"താങ്കളെ ഏറെ ബഹുമാനിക്കുന്നു"; മെസിയുടെ വിടവാങ്ങൽ പോസ്റ്റിൽ റൊണാൾഡോയുടെ കുറിപ്പ് വൈറൽ

Save your stories

Sign in