ഓണം തരംഗമായി സൗത്ത് ഇന്ത്യൻ ബാങ്കിന്റെ 'ഓണം ഒരുമയുടെ ഓളം'; കാഴ്ചക്കാർ 4 കോടി കടന്നു
കൊച്ചി: സൗത്ത് ഇന്ത്യൻ ബാങ്കിന്റെ പുതിയ ഓണം ക്യാമ്പയിൻ 'ഓണം ഒരുമയുടെ ഓളം' സോഷ്യൽ മീഡിയയിൽ ചരിത്ര വിജയം കുറിക്കുന്നു. പരസ്യചിത്രം പുറത്തിറങ്ങി വെറും ആറ് ദിവസങ്ങൾക്കുള്ളിൽ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലൂടെ മാത്രം നാല് കോടിയിലധികം (40 Million+) ആളുകളാണ് ഇത് കണ്ടത്. കേരളത്തിന്റെ പൈതൃകവും തലമുറകളായി കാത്തുസൂക്ഷിക്കുന്ന ഒരുമയുടെ കരുത്തും ദൃശ്യവൽക്കരിച്ചാണ് ക്യാമ്പയിൻ ജനശ്രദ്ധ നേടുന്നത്.
സാമ്പത്തിക പ്രതിസന്ധി കാരണം ഉപേക്ഷിക്കപ്പെടാൻ പോയ ഒരു ചുണ്ടൻവള്ളത്തെ, ക്രൗഡ് ഫണ്ടിംഗിലൂടെ ഒരു കൂട്ടം ചെറുപ്പക്കാർ വീണ്ടെടുക്കുന്ന കഥയാണ് 90 സെക്കൻഡ് ദൈർഘ്യമുള്ള ഈ പരസ്യചിത്രത്തിന്റെ പ്രമേയം. ആലപ്പുഴയുടെ മനോഹരമായ കായൽ പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രം 'മനുഷ്യർ ഒന്നിച്ചുനിന്നാൽ അസാധ്യമായി ഒന്നുമില്ല' എന്ന സന്ദേശമാണ് പകരുന്നത്.
പ്രശസ്ത ചലച്ചിത്ര സംവിധായകൻ മാർട്ടിൻ പ്രക്കാട്ടാണ് ഈ പരസ്യചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ശരത് പ്രകാശ് തിരക്കഥയൊരുക്കിയ ചിത്രത്തിൽ കിരൺ പീതാംബരൻ പ്രധാന വേഷത്തിലെത്തുന്നു. പോസ്റ്റ് പ്രൊഡക്ഷൻ ജോലികളടക്കം വെറും 20 ദിവസം കൊണ്ടാണ് ഈ മനോഹരമായ ദൃശ്യാവിഷ്കാരം പൂർത്തിയാക്കിയത്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.