മൊണാലിസയ്ക്ക് പ്രായപൂര്‍ത്തിയായില്ല; ഭര്‍ത്താവ് ഫര്‍മാന്‍ ഖാനെതിരെ പോക്സോ കേസ്
Jaihind TV News Report
Jaihind TV Web Desk
April 10, 2026
1 min read
•
Updated: June 04, 2026
മഹാകുംഭ മേളയിലൂടെ പ്രശസ്തയായ സോഷ്യല്‍ മീഡിയ താരം മൊണാലിസ ഭോസ്ലയുടെ വിവാഹം നിയമക്കുരുക്കില്‍. മൊണാലിസയ്ക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന കണ്ടെത്തലിനെത്തുടര്‍ന്ന് ഭര്‍ത്താവ് ഫര്‍മാന്‍ ഖാനെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു. ദേശീയ പട്ടികവര്‍ഗ കമ്മീഷന്‍ നടത്തിയ വിശദമായ അന്വേഷണത്തിനൊടുവിലാണ് നടപടി.
ഫര്‍മാന്‍ ഖാനും മൊണാലിസയും തമ്മിലുള്ള പ്രണയവിവാഹം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു. എന്നാല്‍ പെണ്‍കുട്ടിയുടെ പ്രായത്തെക്കുറിച്ച് പരാതി ഉയര്‍ന്നതോടെ കമ്മീഷന്‍ മധ്യപ്രദേശിലും കേരളത്തിലുമായി അന്വേഷണം നടത്തി. മധ്യപ്രദേശിലെ പാര്‍ധി ഗോത്ര വിഭാഗത്തില്‍പ്പെട്ട മൊണാലിസ 2009 ഡിസംബര്‍ 30-നാണ് ജനിച്ചതെന്ന് മഹേശ്വര്‍ ആശുപത്രിയിലെ രേഖകള്‍ വ്യക്തമാക്കുന്നു. ഇതനുസരിച്ച് 2026 മാര്‍ച്ചില്‍ കേരളത്തില്‍ വെച്ച് വിവാഹം നടക്കുമ്പോള്‍ പെണ്‍കുട്ടിക്ക് വെറും 16 വയസ്സ് മാത്രമായിരുന്നു പ്രായം.
കഴിഞ്ഞ മാര്‍ച്ച് 11-ന് തിരുവനന്തപുരത്തെ ഒരു ക്ഷേത്രത്തില്‍ വെച്ചായിരുന്നു ഇവരുടെ വിവാഹം നടന്നത്. വിവാഹസമയത്ത് ഹാജരാക്കിയ ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ പ്രകാരം പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായെന്ന് കരുതിയതായി ക്ഷേത്ര അധികൃതര്‍ അറിയിച്ചു. എന്നാല്‍ പ്രായം തെളിയിക്കാന്‍ വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ചതായും കേരളത്തിലെ ഒരു ഗ്രാമപഞ്ചായത്തില്‍ ഈ വ്യാജരേഖ ഉപയോഗിച്ച് വിവാഹം രജിസ്റ്റര്‍ ചെയ്തതായും അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തി.
ദേശീയ പട്ടികവര്‍ഗ കമ്മീഷന്‍ ചെയര്‍മാന്‍ അന്തര്‍ സിങ് ആര്യയുടെ നിര്‍ദ്ദേശപ്രകാരം അഡ്വ. പ്രഥം ദുബെ നടത്തിയ നിയമപോരാട്ടമാണ് യഥാര്‍ത്ഥ വിവരങ്ങള്‍ പുറത്തുകൊണ്ടുവന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ മധ്യപ്രദേശിലെ ഖാര്‍ഗോണ്‍ ജില്ലയിലെ മഹേശ്വര്‍ പോലീസ് ഫര്‍മാന്‍ ഖാനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10