Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ഗവർണർ ഒപ്പിട്ടു ; തദ്ദേശ വാർഡ് വിഭജന ബില്ല് നിയമമായി

ഗവർണർ ഒപ്പിട്ടു ; തദ്ദേശ വാർഡ് വിഭജന ബില്ല് നിയമമായി
തിരുവനന്തപുരം : പ്രതിഷേധങ്ങൾക്കിടെ തദ്ദേശ സ്ഥാപനങ്ങളുടെ വാർഡ് വിഭജന ബില്ല് നിയമമായി. തദ്ദേശ വാർഡ് വിഭജന ഓർഡിനൻസ് ഒപ്പിടാതെ മടക്കിയ ഗവർണർ വാർഡ് വിഭജനത്തിനായി നിയമസഭ പാസാക്കിയ ബില്ലിൽ ഒപ്പിട്ടു. ഇതോടെ സർക്കാരും ഗവർണറുമായി അവിശുദ്ധ ബന്ധമുണ്ടെന്ന പ്രതിപക്ഷത്തിന്‍റെ ആരോപണം കൂടുതൽ ബലപ്പെട്ടു. തദ്ദേശ സ്ഥാപനങ്ങളിലെ വാർഡുകളുടെ എണ്ണം വർധിപ്പിക്കാൻ വേണ്ടി സർക്കാർ മുമ്പ് ഓർഡിനൻസ് ഇറക്കിയെങ്കിലും ഗവർണർ ഒപ്പിടാതെ തിരിച്ചയച്ചിരുന്നു. തുടർന്നാണ് ബില്ല് കൊണ്ടുവരാൻ സർക്കാർ തീരുമാനിച്ചത്. നിയമസഭയിൽ പ്രതിപക്ഷത്തിന്‍റെ 31 വോട്ടിനെതിരെ 73 വോട്ടുകൾക്കാണ് കേരള മുനിസിപ്പാലിറ്റി നിയമ ഭേദഗതി ബില്ല് പാസായത്. ഓർഡിനൻസിൽ ഒപ്പിടാൻ വിസമ്മതിച്ച ഗവർണർ ബില്ല് വരുമ്പോൾ എന്തെങ്കിലും തടസവാദങ്ങൾ ഉന്നയിക്കുമോ എന്ന ആശങ്ക സർക്കാരിന് ഉണ്ടായിരുന്നു. എന്നാൽ  മുഖ്യമന്ത്രിയുടെ ഇടപെടലിലൂടെ നയപ്രഖ്യാപന പ്രസംഗത്തിലെ വിവാദ പരാമർശങ്ങൾ വായിച്ചത് പോലെ ഇത്തവണയും ഗവർണർ നിലപാട് മാറ്റി. സർക്കാരിന് അനുകൂലമായി മുൻപ് ഒപ്പിടാതെ മടക്കി അയച്ച വാർഡ് വിഭജനത്തിനായി നിയമസഭ പാസാക്കിയ ബില്ലിൽ ഗവർണർ ഒപ്പിട്ടു. അതേസമയം തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ടർ പട്ടിക ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ടുള്ള കാര്യത്തിൽ ഇതുവരെയും വ്യക്തമായ തീരുമാനം വന്നിട്ടില്ല. 2015 ലെ വോട്ടർ പട്ടിക ഉപയോഗിക്കേണ്ടെന്ന ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ സുപ്രീം കോടതിയെ സമീപിക്കാൻ തീരുമാനിച്ചിരുന്നു. ഇതോടെ തെരഞ്ഞെടുപ്പ് അനിശ്ചിതകാലമായി നീണ്ടുപോകുമെന്ന പ്രതിപക്ഷത്തിന്‍റെ ആരോപണം ഇതോടെ കൂടുതൽ ശക്തമായി.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in