Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ഷുഹൈബ് വധക്കേസ്: എട്ടുവർഷങ്ങൾക്ക് ശേഷം വിചാരണ നാളെ തുടങ്ങും; ആകാശ് തില്ലങ്കേരി ഉൾപ്പെടെ 17 സി.പി.എം പ്രതികൾ

ഷുഹൈബ് വധക്കേസ്: എട്ടുവർഷങ്ങൾക്ക് ശേഷം വിചാരണ നാളെ തുടങ്ങും; ആകാശ് തില്ലങ്കേരി ഉൾപ്പെടെ 17 സി.പി.എം പ്രതികൾ

കേരളത്തെ നടുക്കിയ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ എടയന്നൂരിലെ ഷുഹൈബ് വധക്കേസിൽ എട്ടുവർഷങ്ങൾക്ക് ശേഷം വിചാരണ നാളെ ആരംഭിക്കുന്നു. സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ തുടർച്ചയായ തടസ്സവാദങ്ങളാണ് കേസിൽ വിചാരണ ഇത്രയും വൈകാൻ കാരണമായത്. സി.പി.എം പ്രവർത്തകനായ ആകാശ് തില്ലങ്കേരി ഉൾപ്പെടെ 17 പേരാണ് കേസിലെ പ്രതികൾ. തലശ്ശേരി അഡീഷണൽ സെഷൻസ് കോടതിയിലാണ് കേസിന്റെ വിചാരണാ നടപടികൾ നടക്കുക.

വിചാരണക്കോടതിയിൽ സ്പെഷൽ പ്രോസിക്യൂട്ടറെ നിയമിക്കുന്നതിനുള്ള മുഴുവൻ ചെലവും കെ.പി.സി.സി വഹിക്കുമെന്ന് പ്രസിഡന്റ് സണ്ണി ജോസഫ് ഷുഹൈബിന്റെ കുടുംബത്തെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കുടുംബം നിർദേശിച്ച മുതിർന്ന അഭിഭാഷകൻ അഡ്വ. കെ. പത്മനാഭനാണ് കേസിൽ സ്പെഷൽ പ്രോസിക്യൂട്ടറായി ഹാജരാകുന്നത്.

2018 ഫെബ്രുവരി 12-നാണ് എടയന്നൂർ മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റായിരുന്ന ഷുഹൈബിനെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്. സുഹൃത്തുക്കൾക്കൊപ്പം തട്ടുക്കടയിൽ ചായ കുടിച്ചുകൊണ്ടിരിക്കെ അർധരാത്രിയോടെ സ്ഥലത്തെത്തിയ ക്വട്ടേഷൻ സംഘം ആദ്യം ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. തുടർന്ന് ഭയന്നോടിയ ഷുഹൈബിനെ ക്രൂരമായി വളഞ്ഞിട്ട് 41 തവണയാണ് സംഘം വെട്ടിപ്പരിക്കേൽപ്പിച്ചത്. മാരകമായി പരിക്കേറ്റ ഷുഹൈബ് ആശുപത്രിയിലെത്തിക്കും മുൻപേ മരണപ്പെടുകയായിരുന്നു.


Related articles

See all
Popular News

"കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍‍ക്ക് നേരെ സിപിഎം-ബിജെപി സംഘടിത ആക്രമണം; പിന്നില്‍ നേതൃത്വത്തിന്...

Popular News

മന്ത്രി ഒ.ജെ. ജനീഷിന്റെ വാഹനത്തിന് നേരെ കണ്ണൂരിൽ DYFI അക്രമം; വാഹനം അടിച്ചു തകർത്തു

Popular News

'ഗ്യാനേഷ് കുമാര്‍ മോദിയുടെയും അമിത് ഷായുടെയും ചട്ടുകം; വിശുദ്ധനായ വളര്‍ത്തുനായ'- രാജ്മോഹന്...

Popular News

"വാഗ്ദാനങ്ങളിൽ നിന്ന് പിന്നോട്ടില്ല; വിവാദങ്ങളിൽ വീഴില്ല": കണ്ണൂരിൽ വൻ സ്വീകരണം ഏറ്റുവാങ്ങ...

Save your stories

Sign in