Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ഷുഹൈബ് അനുസ്മരണ പരിപാടിക്ക് ജന്മനാട്ടില്‍ തുടക്കമായി

ഷുഹൈബ് അനുസ്മരണ പരിപാടിക്ക് ജന്മനാട്ടില്‍ തുടക്കമായി
കണ്ണൂര്‍: സി.പി.എം പ്രവർത്തകർ കൊലപ്പെടുത്തിയ യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറി ഷുഹൈബിന്‍റെ അനുസ്മരണ പരിപാടിക്ക് ജന്മനാടായ എടയന്നൂരിൽ തുടക്കമായി. എടയന്നൂരിൽ സംഘടിപ്പിച്ച ഷുഹൈബ് അനുസ്മരണ കുടുംബ സംഗമത്തിൽ നിരവധിപ്പേർ പങ്കെടുത്തു. 2018 ഫെബ്രുവരി 12 നാണ് സി.പി.എം പ്രവർത്തകരുടെ അക്രമത്തിൽ യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറിയായിരുന്ന ഷുഹൈബ് കൊല്ലപ്പെടുന്നത്. മനുഷ്യ സ്നേഹിയും സാമൂഹ്യ പ്രവർത്തകനുമായ ഷുഹൈബിനെ അനുസ്മരിക്കാൻ ജന്മനാടായ എടയന്നൂരിൽ വിവിധ പരിപാടികളാണ് സംഘടിപ്പിക്കുന്നത്. അനുസ്മരണ പരിപാടികളുടെ ഭാഗമായി എടയന്നൂരിൽ സംഘടിപ്പിച്ച അനുസ്മരണ കുടുംബ സംഗമം ഡി.സി.സി പ്രസിഡന്‍റ് സതീശൻ പാച്ചേനി ഉദ്ഘാടനം ചെയ്തു. എ.ഐ.സി.സി അംഗം ഡോക്ടർ ഹരിപ്രിയ മുഖ്യ പ്രഭാഷണം നടത്തി. യൂത്ത് കോൺഗ്രസ് കണ്ണൂർ ലോക്സഭാ മണ്ഡലം പ്രസിഡന്‍റ് റിജിൽ മാക്കുറ്റി, ഡി.സി.സി നേതാക്കളായ രാജീവൻ എളയാവൂർ, കെ.സി മുഹമ്മദ് ഫൈസൽ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു. യൂത്ത് കോൺഗ്രസ് മണ്ഡലം, ബ്ലോക്ക് തലത്തിലും അനുസ്മരണ ചടങ്ങുകൾ സംഘടിപ്പിക്കുന്നുണ്ട്. ഈ മാസം 13ന് മട്ടന്നൂരിൽ നടക്കുന്ന ഷുഹൈബ് അനുസ്മരണ സമ്മേളനത്തിൽ കർണാടകയിലെ കോൺഗ്രസ് നേതാവ് ഡി.കെ ശിവകുമാർ ഉൾപ്പടെയുള്ള നേതാക്കൾ പങ്കെടുക്കും.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in