Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

കോഴിക്കോട്ട് വീണ്ടും ഷിഗെല്ല ഭീതി; രണ്ട് കുട്ടികള്‍ ചികിത്സയില്‍, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതം

കോഴിക്കോട്ട് വീണ്ടും ഷിഗെല്ല ഭീതി; രണ്ട് കുട്ടികള്‍ ചികിത്സയില്‍, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതം

കോഴിക്കോട് പെരുമണ്ണയില്‍ രണ്ട് കുട്ടികള്‍ക്ക് ഷിഗെല്ല അണുബാധ സ്ഥിരീകരിച്ചു. രണ്ടും മൂന്നും വയസ്സുള്ള കുട്ടികള്‍ക്കാണ് രോഗബാധ കണ്ടെത്തിയത്. നിലവില്‍ ഇരുവര്‍ക്കും കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വിദഗ്ദ്ധ ചികിത്സ നല്‍കിവരികയാണ്. കുട്ടികളുടെ ആരോഗ്യനില നിലവില്‍ തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

പെരുമണ്ണ പഞ്ചായത്തിലെ പാറക്കണ്ടം, പുതിയോട്ടില്‍ ഭാഗങ്ങളിലുള്ള കുട്ടികളിലാണ് ഷിഗെല്ലയുടെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത്. പനി, വയറിളക്കം തുടങ്ങിയ പ്രാരംഭ ലക്ഷണങ്ങള്‍ പ്രകടമായതിനെ തുടര്‍ന്ന് കുട്ടികളെ ആദ്യം പെരുമണ്ണ ഹെല്‍ത്ത് സെന്ററിലാണ് പ്രവേശിപ്പിച്ചത്. അവിടെനിന്നും പ്രാഥമിക ചികിത്സ നല്‍കിയ ശേഷമാണ് വിദഗ്ദ്ധ പരിശോധനകള്‍ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയതും ഷിഗെല്ല സ്ഥിരീകരിച്ചതും.

പ്രദേശത്ത് കുട്ടികള്‍ക്ക് രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആരോഗ്യവകുപ്പും പെരുമണ്ണ ഗ്രാമപഞ്ചായത്തും ചേര്‍ന്ന് അടിയന്തര പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. അണുബാധ കൂടുതല്‍ ആളുകളിലേക്ക് പടരാതിരിക്കാനുള്ള ഊര്‍ജ്ജിതമായ നടപടികളാണ് പുരോഗമിക്കുന്നത്. മുന്‍പ് കോഴിക്കോട്ടെ തന്നെ പെരുവയല്‍ ഗ്രാമപഞ്ചായത്തില്‍ ഷിഗെല്ല രോഗം വ്യാപകമായി പടരുകയും ഒരു കുട്ടിയുടെ മരണത്തിന് ഇടയാക്കുകയും ചെയ്തിരുന്നു.

Related articles

See all
Popular News

ഉപതിരഞ്ഞെടുപ്പ്: കോഴിക്കോട് കുറ്റിച്ചിറയിൽ യു.ഡി.എഫ് സീറ്റ് നിലനിർത്തി; ഫർസീന അറക്കലിന് തി...

Popular News

സംസ്ഥാനത്ത് വിദ്യാലയ നേതൃത്വത്തിൽ ആദ്യമായി ‘ചിറക് പ്രിവിലേജ് കാർഡ്’; ഇ.എം.ഇ.എ.യുടെ പദ്ധതിക...

Popular News

ചേവായൂർ ബാങ്ക് തിരഞ്ഞെടുപ്പ് അക്രമം: സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം എം. ഗിരീഷ് ഉൾപ്...

Popular News

വിമർശനങ്ങൾ തള്ളി എം.എ. ബേബി, ഇ.ഡി വിഷയത്തിൽ മൗനം പാലിച്ച് പിണറായി: സിപിഎം വിപുലീകൃത സംസ്ഥാ...

Save your stories

Sign in