നിര്‍മ്മാതാക്കള്‍ക്കെതിരായ വിവാദ പരാമര്‍ശത്തില്‍ മാപ്പു പറഞ്ഞ് നടന് ഷെയ്ന് നിഗം
Jaihind TV News Report
Jaihind TV Web Desk
December 11, 2019
1 min read
•
Updated: June 04, 2026
നിര്‍മ്മാതാക്കള്‍ക്കെതിരായ വിവാദ പരാമര്‍ശത്തില്‍ മാപ്പു പറഞ്ഞ് നടന് ഷെയ്ന് നിഗം. ഫേസ്ബുക്ക് പേജിലൂടെയാണ് വിവാദ പരാമര്‍ശത്തിന് ഷെയ്ന് മാപ്പപേക്ഷ നടത്തിയത്.
നിർമ്മാതാക്കൾക്കെതിരെയുള്ള മനോരോഗി പരാമർശത്തിലാണ് ഷെയിൻ നിഗം മാപ്പ് അപേക്ഷ നടത്തിയിരിക്കുന്നത്. തിരുവനന്തപുരത്ത് ഐഎഫ്എഫ്കെ വേദിയില്‍ വച്ച് നടത്തിയ പ്രസ്താവന വലിയ തോതില്‍ തെറ്റിധരിക്കപ്പെട്ടെന്ന് ഷെയ്ന്ഫെയ്സ് ബുക്കിൽ കുറിച്ചു.
സിനിമയില്‍ വിലക്കുകല്പിച്ച നിര്‍മാതാക്കള്‍ക്ക് മനോരോഗമാണോ മനോവിഷമമാണോ എന്ന ഷെയ്നിന്റെ പരാമര്‍ശമാണ് വിവാദമായത്. നിര്‍മ്മാതാക്കള്‍ക്ക് മനോവിഷമമാണോ മനോരോഗമാണോ എന്ന് ചോദിച്ചത് സത്യമാണെന്നും സ്വതസിദ്ധമായ രീതിയിലുള്ള ചിരിച്ചുകൊണ്ടുള്ള മറുപടി മാത്രമാണ് നല്‍കിയതെന്നും ഷെയ്ന് വ്യക്തമാക്കുന്നു. ആ വാക്കുകളില്‍ ആര്‍ക്കെങ്കിലും വിഷമം ഉണ്ടെങ്കില്‍ ക്ഷമാപണം നടത്തുന്നുവെന്ന് കുറിച്ച ഷെയ്ന് തന്നെക്കുറിച്ച് നിര്‍മാതാക്കള്‍ മുന്‍പ് പറഞ്ഞ വാക്കുകളൊന്നും പൊതുസമൂഹവും മറന്നിട്ടുണ്ടാകില്ല എന്നാണ് വിശ്വാസമെന്നും പറയുന്നുണ്ട്.
അന്ന് താന്‍ ക്ഷമിച്ചപോലെ ഇതും ക്ഷമിക്കും എന്ന പ്രതീക്ഷയിലാണ് ഉള്ളതെന്നും ക്ഷമയാണ് എല്ലാത്തിലും വലുത് എന്ന് വിശ്വസിക്കുന്നുവെന്നും കൂട്ടിച്ചേര്‍ത്താണ് ഷെയ്ന്റെ പോസ്റ്റ് അവസാനിക്കുന്നത്. തന്റെ സംഘടന തനിക്കൊപ്പം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും ഷെയ്ൻ ഫെയ്സ് ബുക്ക് പോസ്റ്റിൽ പറയുന്നുണ്ട്. അതേ സമയം വിവാദ പരാമർശത്തിൽ മാപ്പപേക്ഷ നടത്തിയതോടെ ഷെയ്നുമായുള്ള പ്രശ്നങ്ങൾ രമ്യതയോടെ തീർക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Tags
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10