Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസിലെ ഷഹീന്‍ ബാഗ് സമരപ്പന്തല്‍ തകർത്തു ; പിന്നില്‍ എസ്.എഫ്.ഐയെന്ന് ആരോപണം

കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസിലെ ഷഹീന്‍ ബാഗ് സമരപ്പന്തല്‍ തകർത്തു ; പിന്നില്‍ എസ്.എഫ്.ഐയെന്ന് ആരോപണം
കാലിക്കറ്റ് സർവകലാശാല ക്യാമ്പസിലെ ഷഹീൻ ബാഗ് സമര പന്തൽ തകർത്തു. ഇന്ന് രാവിലെയാണ് ബാനറുകളും ബോർഡുകളും ഉൾപ്പെടെ നശിപ്പിച്ചത്. സമരപ്പന്തൽ തകർത്തത് എസ്.എഫ്.ഐ പ്രവർത്തകർ എന്ന് വിദ്യാർത്ഥികൾ ആരോപിച്ചു. കഴിഞ്ഞ ആറ് ദിവസമായി ഷഹീന്‍ ബാഗ് സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസിനുള്ളിൽ നടത്തിവന്നിരുന്ന സമരപ്പന്തൽ ആണ് തകർക്കപ്പെട്ടത്. വിവിധ വിദ്യാർത്ഥി സംഘടനകളുടെ പിന്തുണയോട് കൂടിയാണ് സമരം നടത്തി വന്നിരുന്നത്. സമര സ്ഥലം മാറ്റണമെന്ന് ആവശ്യപ്പെട്ട് എസ്.എഫ്.ഐ പ്രവർത്തകർ സമര സമിതി പ്രവർത്തകരുമായി ഇന്നലെ വാക്കേറ്റം നടത്തിയിരുന്നു. എസ്.എഫ്.ഐ പ്രവർത്തകരാണ് സംഭവത്തിന് പിന്നിലെന്ന് വിദ്യാർത്ഥികൾ ആരോപിച്ചു. തുടക്കം മുതൽ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ സമരത്തോട് അസഹിഷ്ണുത പ്രകടിപ്പിച്ചിരുന്നതായും സമരക്കാർ ആരോപിക്കുന്നു.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in