Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കൊട്ടാരക്കര എസ്.ജി കോളേജില്‍ എസ്എഫ്ഐ ഗുണ്ടാവിളയാട്ടം; പെണ്‍കുട്ടി ഉള്‍പ്പെടെയുള്ള കെഎസ്‌യു പ്രവർത്തകരെ വളഞ്ഞിട്ട് മർദ്ദിച്ചു

കൊട്ടാരക്കര എസ്.ജി കോളേജില്‍ എസ്എഫ്ഐ ഗുണ്ടാവിളയാട്ടം; പെണ്‍കുട്ടി ഉള്‍പ്പെടെയുള്ള കെഎസ്‌യു പ്രവർത്തകരെ വളഞ്ഞിട്ട് മർദ്ദിച്ചു
  കൊല്ലം: കൊട്ടാരക്കര എസ്.ജി കോളേജിൽ പെൺകുട്ടി അടക്കമുള്ള കെഎസ്‌യു പ്രവർത്തകരെ എസ്എഫ്ഐ പ്രവർത്തകർ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് കെഎസ്‌യു ഇന്ന് ജില്ലയിൽ കരിദിനം ആചരിക്കുകയാണ്. എസ്.ജി കോളേജിൽ പെൺകുട്ടി ഉൾപ്പെടെയുള്ള മൂന്ന് കെഎസ്‌യു പ്രവർത്തകരെയാണ് ഇരുപതോളം വരുന്ന എസ്എഫ്ഐ പ്രവർത്തകർ വളഞ്ഞിട്ട് മർദ്ദിച്ചത്. കെഎസ്‌യു പ്രവർത്തകനായ ജസ്റ്റിനെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ പകർത്തിയ പെണ്‍കുട്ടിയെയും എസ്എഫ്ഐക്കാര്‍ വളഞ്ഞിട്ട് മർദ്ദിക്കുകയായിരുന്നു. പ്രവർത്തകർ ക്രൂരമായി കയ്യേറ്റം ചെയ്യുകയും ചവിട്ടുകയും വസ്ത്രങ്ങൾ വലിച്ചു കീറുകയും ചെയ്തതായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന കെഎസ്‌യു യൂണിറ്റ് വൈസ് പ്രസിഡന്‍റ് ജോഷ്ന ജോൺസൺ പറഞ്ഞു. എസ്എഫ്ഐയുടെ കിരാത നടപടിക്കെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. കെഎസ്‌യു പ്രവർത്തകരെ മർദ്ദിച്ചവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപിയും ഡിസിസി പ്രസിഡന്‍റ് പി രാജേന്ദ്രപ്രസാദും ആവശ്യപ്പെട്ടു.

Related articles

See all
Latest News

നെടുമ്പാശേരിയില്‍ ഒന്നര കോടിയുടെ സ്വർണ്ണം പിടികൂടി; കന്യാകുമാരി സ്വദേശി കസ്റ്റഡിയില്‍

Latest News

'മുഖ്യമന്ത്രിയുടെ വിദേശയാത്ര ഒളിച്ചോട്ടം'; വിമർശിച്ച് കെ. സുധാകരന്‍

Latest News

കെപിസിസിയുടെ സമരാഗ്നി പത്ത് ജില്ലകളില്‍ പര്യടനം പൂര്‍ത്തിയാക്കുന്നു; വൈകിട്ട് ആലപ്പുഴയിലേക...

Latest News

ഗവർണർ-സർക്കാർ പോര് ജനങ്ങളെ കബളിപ്പിക്കാന്‍; രാഷ്ട്രീയ നാടകമെന്ന് പ്രതിപക്ഷ നേതാവ്

Save your stories

Sign in