Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ഫ്രാങ്കോ മുളയ്ക്കലിനെതിരെ വീണ്ടും ലൈംഗിക ആരോപണവുമായി കന്യാസ്ത്രീ രംഗത്ത്

ഫ്രാങ്കോ മുളയ്ക്കലിനെതിരെ വീണ്ടും ലൈംഗിക ആരോപണവുമായി കന്യാസ്ത്രീ രംഗത്ത്
ഫ്രാങ്കോ മുളയ്ക്കലിനെതിരെ വീണ്ടും ലൈംഗിക ആരോപണവുമായി കന്യാസ്ത്രീ രംഗത്ത് . നേരത്തെ ബിഷപ്പ് പ്രതിയായ ലൈംഗിക പീഡനക്കേസില്‍ സാക്ഷിയായ മറ്റൊരു കന്യാസ്ത്രീയാണ് ഫ്രാങ്കോയ്ക്കെതിരെ കേസുമായി പോലീസിനെ സമീപിച്ചിരിക്കുന്നത്. കേസിലെ പതിനാലാം സാക്ഷിയായ കന്യാസ്ത്രീ പൊലീസിന് നല്‍കിയ സാക്ഷിമൊഴിയിലാണ് ബിഷപ്പിനെതിരെ ലൈംഗിക ആരോപണം ഉന്നയിച്ചിരിക്കുന്നത്. മഠത്തില്‍ വച്ച്‌ ബിഷപ്പ് തന്നെ മഠത്തിൽ വെച്ച് കടന്നു പിടിച്ചെന്നും വീഡിയോ കോളിലൂടെ അശ്ലീല സംഭാഷണം നടത്തിയെന്നും കന്യാസ്ത്രീയുടെ സാക്ഷിമൊഴിയിലുണ്ട്. വിഡീയോകോളില്‍ തന്‍റെ ശരീരഭാഗങ്ങള്‍ കാണിക്കാന്‍ ബിഷപ്പ് നിര്‍ബന്ധിച്ചിട്ടുണ്ടെന്നും കന്യാസ്ത്രീ പരാതിയിൽ പറയുന്നുണ്ട്. മിഷണറീസ് ഓഫ് ജീസസിലെ കന്യാസ്ത്രീയാണ് ബിഷപ്പിനെതിരെ മൊഴി നല്‍കിയത്. ബിഷപ്പ് ഫ്രാങ്കോയുടെ സ്വാധീനം ഭയന്നാണ് നേരത്തെ പരാതി നല്‍കാതിരുന്നതെന്നും യുവതി പൊലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്.എന്നാല്‍ യുവതിയുടെ സാക്ഷിമൊഴിയില്‍ പൊലീസ് ഇതുവരെ കേസെടുത്തില്ല. നേരത്തെ കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന പരാതിയിൽ ജയിലിൽ കിടന്ന ബിഷപ്പിനെതിരെ വീണ്ടും മറ്റൊരു കന്യാസ്ത്രീ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത് തിരിച്ചടിയായിരിക്കുകയാണ്.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in