Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ടു; നിരവധി പേർക്ക് പരിക്ക്

ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ടു;  നിരവധി പേർക്ക് പരിക്ക്
Sabarimala-Accidents ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം ളാഹ ചെറിയ വളവിൽ നിയന്ത്രണം വിട്ടു മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്. ചെന്നൈ സോക്കാർപേട്ട സ്വദേശികളാണ് എല്ലാവരും. ദർശനം കഴിഞ്ഞ് മടങ്ങിവരുമ്പോൾ ശനിയാഴ്ച വൈകിട്ട് 5.15നായിരുന്നു അപകടം. തീർത്ഥാടകർ സഞ്ചരിച്ച മിനി ബസ് നിയന്ത്രണം വിട്ട് ക്രാഷ് ബാരിയറിൽ ഇടിച്ചു മറിയുകയായിരുന്നു.19 പേരാണ് വാഹനത്തിലുണ്ടായിരുന്നത്. പ്രദേശവാസികളും പൊലീസും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. ഗുരുതരമായി പരിക്കേറ്റ നാല് പേരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റുളളവരെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പവേശിച്ചവർ: വാസുദേവൻ 32, മഹേഷ് 29, ത്യാഗരാജൻ 33, രമേശ് 24. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ കഴിയുന്നവർ: ബാലാജി 19, പ്രഭു 31, രാജേഷ് 27, സുരേഷ് 30 ( ഇരുവരും സഹോദരങ്ങൾ), വാസുദേവൻ 28, മണി 29, രാമപ്രസാദ് 34, മകൻ രാമവർഷൻ 9, ഡ്രൈവർ കനകരാജ് 42, സുരേഷ് 21, തരുൺ 29, ഗജേന്ദ്രൻ 28, ധൻരാജ്. വാഹനത്തിലുണ്ടായിരുന്ന സൈമൺ, കാർത്തിക് എന്നിവർ പരിക്കില്ലാതെ രക്ഷപെട്ടു.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in