Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

പി.വി.അൻവർ എംഎൽഎയ്ക്ക് തിരിച്ചടി; അന്‍വറിന്‍റെ പുനഃപരിശോധനാ ഹർജി കോടതി തള്ളി

പി.വി.അൻവർ എംഎൽഎയ്ക്ക് തിരിച്ചടി;  അന്‍വറിന്‍റെ പുനഃപരിശോധനാ ഹർജി കോടതി തള്ളി
P.V-Anwar-MLA പി.വി.അൻവർ എംഎൽഎയ്ക്ക് വീണ്ടും തിരിച്ചടി. പ്രവാസി മലയാളിയില്‍ നിന്നും പണം തട്ടിച്ച കേസ് ക്രൈംബ്രാഞ്ച് തന്നെ അന്വേഷിക്കും.  ക്രൈംബ്രാഞ്ച് അന്വേഷണത്തിനുള്ള  ഹൈക്കോടതി ഉത്തരവിനെതിരെ അൻവർ സമർപ്പിച്ച പുനഃപരിശോധനാ ഹർജി കോടതി തള്ളി. ബിസിനസ് പങ്കാളിയാക്കാമെന്ന് വാഗ്‌ദാനം ചെയ്‌ത് പ്രവാസി മലയാളിയിൽ നിന്നും 50 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ അൻവർ സമർപ്പിച്ച പുനഃപരിശോധനാ ഹർജി കോടതി തള്ളി. കേസിൽ അന്വേഷണം നടത്താതിരിക്കാൻ തക്ക വാദങ്ങളൊന്നും ഹ‌ർജിയിൽ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി തള്ളിയത്. 2012ൽ മംഗലാപുരത്ത് ക്രഷർ യൂണിറ്റിൽ പങ്കാളിയാക്കാമെന്ന് വാഗ്‌ദാനം ചെയ്‌ത് പ്രവാസി മലയാളിയായ സലീമിൽ നിന്നും അൻവർ എം.എൽ.എ 50 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് കേസ്.  ഈ സമയത്ത് അൻവറിന് മംഗലാപുരത്ത് ക്രഷർ യൂണിറ്റ് ഇല്ലായിരുന്നുവെന്ന് രേഖകൾ തെളിയിക്കുന്നു.  22 ഏക്കര്‍ സ്ഥലമുണ്ടെന്ന് പറഞ്ഞിടത്ത് ഒരേക്കര്‍ 87 സെന്‍റ് ഭൂമി മാത്രമാണ് ഉള്ളതെന്നും രേഖകളില്‍ നിന്ന് വ്യക്തമാകുന്നു. മംഗലാപുരത്ത് കെ.ഇ ക്രഷര്‍ എന്ന പേരില്‍ സ്വന്തമായി സ്ഥാപനമുണ്ടെന്നും ഇതില്‍ പത്ത് ശതമാനം ഓഹരി നൽകാമെന്നും പറഞ്ഞാണ് പ്രവാസിയില്‍ നിന്ന് അന്‍വര്‍ പണം വാങ്ങിയത്. ഇടപാടിന് പിന്നിലെ തട്ടിപ്പ് മനസിലായതോടെ പ്രവാസി പൊലീസിൽ പരാതി നൽകുകയായിരുന്നു.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in