Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

അടച്ചിടലിന്റെ കാലം കഴിഞ്ഞു; വർഷങ്ങളായി പൂട്ടിക്കിടന്ന സെക്രട്ടേറിയറ്റ് പ്രധാന കവാടം തുറന്ന് യു.ഡി.എഫ് സർക്കാർ; മാധ്യമ നിയന്ത്രണങ്ങളും പുനഃപരിശോധിക്കുമെന്ന് മുഖ്യമന്ത്രി

അടച്ചിടലിന്റെ കാലം കഴിഞ്ഞു; വർഷങ്ങളായി പൂട്ടിക്കിടന്ന സെക്രട്ടേറിയറ്റ് പ്രധാന കവാടം തുറന്ന് യു.ഡി.എഫ് സർക്കാർ; മാധ്യമ നിയന്ത്രണങ്ങളും പുനഃപരിശോധിക്കുമെന്ന് മുഖ്യമന്ത്രി

സംസ്ഥാന ഭരണസിരാകേന്ദ്രമായ തിരുവനന്തപുരം സെക്രട്ടേറിയറ്റിന് മുന്നിൽ വർഷങ്ങളായി അടച്ചിട്ടിരുന്ന പ്രധാന കവാടം (സമര ഗേറ്റ്) പൊതുജനങ്ങൾക്കായി തുറന്നുനൽകി യു.ഡി.എഫ് സർക്കാർ. മുൻ സർക്കാരിന്റെ കാലത്ത് സുരക്ഷാ കാരണങ്ങളും സമരങ്ങളും മുൻനിർത്തിയായിരുന്നു ഈ പ്രധാന കവാടം സ്ഥിരമായി പൂട്ടിയിട്ടിരുന്നത്. എന്നാൽ പുതിയ സർക്കാർ അധികാരമേറ്റതിന് പിന്നാലെ, ജനങ്ങൾക്കുള്ള തടസ്സങ്ങൾ നീക്കുന്നതിന്റെ ഭാഗമായി ഈ കവാടങ്ങൾ ഇന്ന് മുതൽ പൂർണ്ണമായും തുറന്നു കൊടുക്കാൻ തീരുമാനിക്കുകയായിരുന്നു.

സെക്രട്ടേറിയറ്റിൽ മാധ്യമപ്രവർത്തകർക്ക് ഉൾപ്പെടെ ഏർപ്പെടുത്തിയിരുന്ന വിവിധ തരം വിലക്കുകളും നിയന്ത്രണങ്ങളും സർക്കാർ പുനഃപരിശോധിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ജനാധിപത്യ സംവിധാനത്തിൽ ഭരണകൂടവും ജനങ്ങളും മാധ്യമങ്ങളും തമ്മിലുള്ള അകലം കുറയ്ക്കേണ്ടതുണ്ടെന്ന നിലപാടിലാണ് പുതിയ സർക്കാർ.

മുഖ്യമന്ത്രിയുടെ ഈ സുപ്രധാന പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെയാണ് സെക്രട്ടേറിയറ്റിലെ കവാടങ്ങൾ തുറക്കാനുള്ള അടിയന്തര നടപടികൾ ഉണ്ടായത്. ഭരണസിരാകേന്ദ്രത്തിലേക്ക് എത്തുന്ന പൊതുജനങ്ങൾക്ക് ഏറെ ആശ്വാസം നൽകുന്നതാണ് ഈ തീരുമാനം. പ്രഖ്യാപനങ്ങൾ വെറും വാക്കിലൊതുക്കാതെ മണിക്കൂറുകൾക്കകം നടപ്പിലാക്കുന്ന പുതിയ സർക്കാരിന്റെ ശൈലിയെ പൊതുജനങ്ങളും മാധ്യമപ്രവർത്തകരും ഒരുപോലെ സ്വാഗതം ചെയ്യുകയാണ്.

Related articles

See all
Popular News

സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിക്ക് പിന്നാലെ വൻ പൊട്ടിത്തെറി; മുൻ മന്ത്രിയുടെ സ്റ്റാഫം...

Popular News

പതിനാറാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനത്തിന് തിങ്കളാഴ്ച തുടക്കം; നിയമസഭാ പുസ്തകോത്സവം ഇനി...

Popular News

ലഹരി വിരുദ്ധ പോരാട്ടത്തിൽ നിർണായക ചുവടുവെപ്പ്: എല്ലാ സ്റ്റേഷനുകളിലും ഇനി 'തൂഫാൻ മെന്റർ'

Popular News

ഡല്‍ഹിയിലെ അറസ്റ്റ്: ഒക്ടോബര്‍ 8ന് കോണ്‍ഗ്രസിന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി 'കരിദിനം...

Save your stories

Sign in