Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ശബരിമല: പുനഃപരിശോധനാ ഹർജികള്‍ തുറന്ന കോടതിയില്‍; ജനുവരി 22ന് വാദം കേള്‍ക്കും

ശബരിമല: പുനഃപരിശോധനാ ഹർജികള്‍ തുറന്ന കോടതിയില്‍; ജനുവരി 22ന് വാദം കേള്‍ക്കും
ശബരിമലയിലെ യുവതീപ്രവേശനം സംബന്ധിച്ച സുപ്രീം കോടതി വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജികൾ തുറന്ന കോടതിയിൽ വാദം കേൾക്കും. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ചിന്‍റേതാണ് തീരുമാനം. ജനുവരി 22ന് പുനഃപരിശോധനാ ഹർജികളിലും റിട്ട് ഹർജികളിലും വാദം കേള്‍ക്കും. സർക്കാരിനും ദേവസ്വം ബോര്‍ഡിനും മറ്റ് എതിര്‍കക്ഷികള്‍ക്കും സുപ്രീം കോടതി നോട്ടീസ് അയക്കും. 50 പുനഃപരിശോധനാ ഹര്‍ജികളാണ് ആകെ ലഭിച്ചത്. നടപടിക്രമങ്ങള്‍ ചീഫ് ജസ്റ്റിസിന്‍റെ ചേംബറിലായിരുന്നതിനാല്‍ ഹർജിക്കാർക്കും അഭിഭാഷകർക്കും ചേംബറിൽ പ്രവേശനം അനുവദിച്ചിരുന്നില്ല. https://www.youtube.com/watch?v=V-codcZGVPo കഴിഞ്ഞ സെപ്റ്റംബർ 28നാണ് സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് ശബരിമലയില്‍ പ്രായഭേദമെന്യേ സ്ത്രീകള്‍ക്ക് പ്രവേശിക്കാമെന്ന ഭൂരിപക്ഷ വിധി പുറപ്പെടുവിച്ചത്. അന്ന് ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര ഒഴികെയുള്ളവര്‍ യുവതീപ്രവേശത്തെ അനുകൂലിച്ചു. അന്നത്തെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജഡ്ജിമാരായ എ.എ ഖാൻവിൽക്കർ, ഡി.വൈ ചന്ദ്രചൂഢ്, റോഹിന്‍റണ്‍ നരിമാൻ എന്നിവരാണ് യുവതീപ്രവേശത്തെ അനുകൂലിച്ച് നിലപാട് സ്വീകരിച്ചത്. ദീപക് മിശ്ര വിരമിച്ചതിനാല്‍ ബെഞ്ചിലെ മറ്റ് നാല് അംഗങ്ങളും നിലവിലെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയും ഉള്‍പ്പെട്ട ബെഞ്ചാണ് പുനഃപരിശോധനാ ഹർജികള്‍ പരിശോധിക്കുന്നത്.

Related articles

See all
Latest News

പിണറായിക്ക് മോദിയുടെ ശൈലി; മുല്ലപ്പള്ളിക്കെതിരായ നടപടി വിലകുറഞ്ഞ രാഷ്ട്രീയ വേട്ടയാടല്‍, നി...

Latest News

പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങണം : മുല്ലപ്പള...

Latest News

ഷുഹൈബിന് നീതി നിഷേധിക്കപ്പെട്ടു; വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കും : കെ. സുധാകരൻ

Latest News

യൂണിവേഴ്സിറ്റി കോളേജ് വധശ്രമ കേസ് : ഒമ്പത് വിദ്യാർത്ഥികളെക്കൂടി സസ്പെൻഡ് ചെയ്തു

Save your stories

Sign in