Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

ഷുഹൈബിന് നീതി നിഷേധിക്കപ്പെട്ടു; വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കും : കെ. സുധാകരൻ

ഷുഹൈബിന് നീതി നിഷേധിക്കപ്പെട്ടു; വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കും : കെ. സുധാകരൻ
ഷുഹൈബിന് നീതി നിഷേധിക്കപ്പെട്ടു എന്ന് കെ. സുധാകരൻ എംപി. സിബിഐ അന്വേഷണം വരാതിരാക്കാൻ ഗൂഢാലോചന നടന്നിട്ടുണ്ട്. കേസിൽ നീതി ലഭിക്കും വരെ പോരാട്ടം തുടരുമെന്നും വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്നും സുധാകരൻ എം.പി പറഞ്ഞു. പൊലീസ് നൂറ് ശതമാനം കൃത്യതയോടെ അന്വേഷണം നടത്തി എന്ന് പറയുന്ന സർക്കാർ സിബിഐ അന്വേഷണത്തെ ഭയപ്പെടുന്നത് എന്ത് കൊണ്ടാണെന്നും, അസം അഭിഭാഷകനെ പൊതുഖജനാവിലെ പണം ചിലവാക്കി കൊണ്ട് വന്നത് എന്തിന് വേണ്ടിയാണെന്നും? ആരാണ് ഈ അസം സ്വദേശി അഭിഭാഷകൻ എന്നും കെ സുധാകരൻ ചോദിച്ചു. ഈ നടപടികളിലെല്ലാം ദുരൂഹത മറഞ്ഞിരിപ്പുണ്ട്. സിബിഐ അന്വേഷണത്തിലൂടെ മാത്രമേ ഇത് വെളിച്ചത് വരു. ഇപ്പോൾ ജയിലിലുള്ളത് യഥാർഥ കുറ്റവാളികളല്ല. ഷുഹൈബിന്‍റെ കൊലപാതകത്തിന് പിന്നിൽ പ്രവർത്തിച്ചവർ തന്നെയാണ് കല്യോട്ടെ ശരത്ത് ലാലിന്‍റെയും ക്യപേഷിന്‍റെയും കൊലപാതകത്തിന് നേതൃത്വം കൊടുത്തതെന്ന് വിശ്വസിക്കുന്നതായും കെ.സുധാകരൻ എം പി പറഞ്ഞു.

Related articles

See all
Latest News

പിണറായിക്ക് മോദിയുടെ ശൈലി; മുല്ലപ്പള്ളിക്കെതിരായ നടപടി വിലകുറഞ്ഞ രാഷ്ട്രീയ വേട്ടയാടല്‍, നി...

Latest News

പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങണം : മുല്ലപ്പള...

Latest News

യൂണിവേഴ്സിറ്റി കോളേജ് വധശ്രമ കേസ് : ഒമ്പത് വിദ്യാർത്ഥികളെക്കൂടി സസ്പെൻഡ് ചെയ്തു

Latest News

മുഖ്യനെ ആശങ്കപ്പെടുത്തി കെ.എസ്.യു സമരം; അതീവസുരക്ഷാ മേഖലകളിലെ കെ.എസ്.യു പ്രതിഷേധത്തില്‍ ഡി...

Save your stories

Sign in