Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

സ്വർണ്ണ കടത്ത് : സരിത്തിനെ 7 ദിവസത്തേക്ക് കസ്റ്റംസിന്‍റെ കസ്റ്റഡിയിൽ വിട്ടു

സ്വർണ്ണ കടത്ത് : സരിത്തിനെ 7 ദിവസത്തേക്ക് കസ്റ്റംസിന്‍റെ കസ്റ്റഡിയിൽ വിട്ടു
സ്വർണ്ണ കടത്ത് കേസിൽ അറസ്റ്റിലായ സരിത്തിനെ കോടതി കസ്റ്റംസ് കസ്റ്റഡിയിൽ വിട്ടു.  7 ദിവസത്തെക്കാണ് കോടതി സരിത്തിനെ കസ്റ്റഡിയിൽ വിട്ടത്. അതിനിടെ ബാഗേജില്‍ സ്വര്‍ണം ഉള്ളകാര്യം അറിയില്ലെന്ന് അറ്റാഷെ കസ്റ്റംസിന് മൊഴിനൽകി. യു.എ.ഇ കോണ്‍സുലേറ്റിലെ അറ്റാഷെയുടെ പേരില്‍ ഭക്ഷ്യവസ്തുക്കളെന്ന പേരിലാണ് തിരുവനന്തപുരത്ത് സ്വര്‍ണം കടത്തിയതെന്ന് കസ്റ്റംസ് കോടതിയില്‍ നല്‍കിയ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. കസ്റ്റംസ് വകുപ്പ് 135 അനുസരിച്ചാണ് പി.എസ്. സരിത്തിന്റെ പേരില്‍ കേസ് ചാര്‍ജ് ചെയ്തിരിക്കുന്നത്. ബാഗേജിനുള്ളില്‍ നിന്ന് കസ്റ്റംസ് കണ്ടെത്തിയ സ്വര്‍ണത്തെപ്പറ്റി അറിയില്ലെന്ന് അറ്റാഷെ മൊഴി നല്‍കിയതായും സരിത്തിന്‍റെ റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്. കള്ളക്കടത്താണിതെന്നും യു.എ.ഇ കോണ്‍സുലേറ്റും താനും ഇതില്‍ അന്വേഷണം നടത്താന്‍ അഭ്യര്‍ഥിക്കുന്നെന്നും കുറ്റവാളികളെ പിടികൂടണമെന്നും അറ്റാഷെ മൊഴിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യന്‍ നിയമങ്ങളെപ്പറ്റി അറിവില്ലാതിരുന്നതിനാലാണ് ഇക്കാര്യം അറിയാവുന്ന മുന്‍ പി.ആര്‍.ഒ കൂടി ആയിരുന്ന പി.എസ് സരിത്തിനെ വിമാനത്താവളത്തിലെ നടപടികള്‍ക്ക് ചുമതലപ്പെടുത്തിയതെന്നു അറ്റാഷെ മൊഴി നല്‍കിയതായി റിപ്പോര്‍ട്ടിലുണ്ട്. എന്നാൽ ജോലിഭാരം കൊണ്ടാണ് താന്‍ പി.ആര്‍.ഒ സ്ഥാനം രാജിവച്ചതെന്നും, ഏപ്രില്‍ മാസത്തില്‍ മാത്രം മൂന്നു തവണ ബാഗേജ് സ്വീകരിച്ചെന്ന് സമ്മതിച്ചതായും സരിത്തിൻ്റെ മൊഴിയിലുണ്ട്. സ്വര്‍ണക്കടത്ത് മാത്രമല്ല, ഇതുമായി ബന്ധപ്പെട്ട കാര്‍ഗോ ബുക്ക് ചെയ്ത പണമിടപാടും ദേശസുരക്ഷയ്ക്ക് ഭീഷണിയാവുന്നതും രാജ്യാന്തരബന്ധം വെളിവാക്കുന്നതാണെന്നും കസ്റ്റംസിൻ്റെ റിമാന്‍റ് റിപ്പോര്‍ട്ടിലുണ്ട്. അതുകൊണ്ടുതന്നെ സരിത്തിന്‍റെ സാമ്പത്തിക ഇടപാട് സംബന്ധിച്ച്‌ കൂടുതല്‍ അന്വേഷണം വേണമെന്നും കസ്റ്റംസ് കോടതിയിൽ ആവശ്യപ്പെട്ടു. കൂടുതൽ ചോദ്യം ചെയ്യാനായി സരിത്തിനെ 7 ദിവസത്തെക്ക് കസ്റ്റഡിയിൽ വേണമെന്നും കസ്റ്റംസ് എറണാകുളം സിജെഎം കോടതിയിൽ ആവശ്യപ്പെട്ടു. എന്നാൽ സരിത്തിനെ കസ്റ്റഡിയിൽ വിട്ടു നൽകരുതെന്ന് സരിത്തിന്‍റെ അഭിഭാഷകൻ ആവശ്യപ്പെട്ടെങ്കിലും കോടതി അംഗീകരിച്ചില്ല. തുടർന്ന് 15 ആം തീയതി വരെ കോടതി സരിത്തിനെ കസ്റ്റംസിന്‍റെ കസ്റ്റഡിയിൽ വിട്ടു.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in