Mobile app available on
Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

സാംസങ്ങിന്റെ പുതിയ ഗാലക്സി ടാബ് എസ്12 സീരീസ് വിപണിയിൽ; തരംഗമാകാൻ ടാബ് എസ്12 അൾട്രയും എസ്12 പ്ലസും

സാംസങ്ങിന്റെ പുതിയ ഗാലക്സി ടാബ് എസ്12 സീരീസ് വിപണിയിൽ; തരംഗമാകാൻ ടാബ് എസ്12 അൾട്രയും എസ്12 പ്ലസും

പ്രീമിയം ടാബ്‌ലെറ്റ് വിപണി പിടിച്ചടക്കാൻ ഏറ്റവും പുതിയ ഗാലക്സി ടാബ് എസ്12 അൾട്ര, ഗാലക്സി ടാബ് എസ്12+ എന്നീ രണ്ട് മോഡലുകൾ സാംസങ് അവതരിപ്പിച്ചു. അത്യാധുനിക അമോലെഡ് ഡിസ്‌പ്ലേ, മീഡിയടെക് ഡൈമെൻസിറ്റി 9500 ചിപ്പ്സെറ്റ്, ആൻഡ്രോയിഡ് 17 അധിഷ്ഠിത വൺ യുഐ 9, ഗാലക്സി AI ഫീച്ചറുകൾ എന്നിവയാണ് ഈ ടാബ്‌ലെറ്റുകളുടെ പ്രധാന സവിശേഷതകൾ. പുതിയ സീരീസിന് ഏഴ് വർഷത്തെ ഒഎസ്, സെക്യൂരിറ്റി അപ്‌ഡേറ്റുകളും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.

കൂട്ടത്തിൽ വലുപ്പമേറിയ ടാബ് എസ്12 അൾട്രയിൽ 14.6 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയും (120Hz), 11,600mAh ബാറ്ററിയും 13MP + 8MP ഇരട്ട റിയർ ക്യാമറകളുമാണുള്ളത്. വെറും 5.1 മില്ലിമീറ്റർ കനവും 692 ഗ്രാം ഭാരവുമുള്ള ഈ മോഡൽ ഗ്രേ, സിൽവർ നിറങ്ങളിൽ ലഭ്യമാകും. മറുപുറത്ത്, ടാബ് എസ്12+ മോഡൽ 12.6 ഇഞ്ച് ഡിസ്‌പ്ലേ (120Hz), 10,600mAh ബാറ്ററി, 13MP സിംഗിൾ റിയർ ക്യാമറ എന്നിവയുമായാണ് എത്തുനത്. രണ്ട് മോഡലുകളിലും വീഡിയോ കോളുകൾക്കായി 12MP ഫ്രണ്ട് ക്യാമറയും, 45W ഫാസ്റ്റ് ചാർജിങ്ങും, ബോക്സിനൊപ്പം എസ് പെന്നും ലഭിക്കും.

കണക്റ്റിവിറ്റിയിൽ ടാബ് എസ്12 അൾട്ര വൈ-ഫൈ 7 പിന്തുണയ്ക്കുമ്പോൾ, എസ്12+ വേരിയന്റിൽ വൈ-ഫൈ 6E ആണ് നൽകിയിരിക്കുന്നത്. മുൻ തലമുറയിലെ പ്രൊസസ്സറുകളേക്കാൾ മികച്ച എൻപിയു, സിപിയു, ജിപിയു പ്രകടനം കാഴ്ചവെക്കുന്ന പുതിയ മീഡിയടെക് ചിപ്പ്സെറ്റാണ് ഇവയിലുള്ളത്. അന്താരാഷ്ട്ര വിപണിയിൽ അൾട്ര മോഡലിന് ഏകദേശം 1.34 ലക്ഷം രൂപയും (1,399 ഡോളർ) പ്ലസ് മോഡലിന് 1.15 ലക്ഷം രൂപയുമാണ് (1,199 ഡോളർ) ആരംഭ വില. ഒക്ടോബർ ഏഴ് മുതൽ തിരഞ്ഞെടുത്ത വിപണികളിൽ വിൽപന ആരംഭിക്കുമെങ്കിലും, ഇന്ത്യയിലെ ഔദ്യോഗിക വില സാംസങ് ഉടൻ പ്രഖ്യാപിക്കും.

Related articles

See all
Popular News

ജീവന്റെ രാസനിഗൂഢതകൾ ചുരുളഴിച്ച ശാസ്ത്രജ്ഞർക്ക് നൊബേൽ തിളക്കം; 2026 രസതന്ത്ര നൊബേൽ പുരസ്കാ...

Popular News

എഐയുടെ ദോഷവശങ്ങൾ സമൂഹം അംഗീകരിക്കണമെന്ന് സാം ഓൾട്ട്മാൻ; വലിയ നേട്ടങ്ങൾക്കായി വെല്ലുവിളികൾ...

Popular News

വാട്‌സ്ആപ്പിൽ കൂടുതൽ സുരക്ഷയുമായി 'റെസ്ട്രിക്റ്റഡ് ചാറ്റ്'; പുതിയ ഫീച്ചറുമായി മെറ്റ

Popular News

മക്കളുടെ വാട്‌സ്ആപ്പ് ഉപയോഗത്തിൽ ഇനി കണ്ണു വേണം; പുതിയ പേരന്റൽ കൺട്രോൾ ഫീച്ചറുമായി മെറ്റ

Save your stories

Sign in