Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

രാഹുല്‍ ഗാന്ധിയുടെ വേദിയില്‍ താരമായി സഫ ഫെബിന്‍

രാഹുല്‍ ഗാന്ധിയുടെ വേദിയില്‍ താരമായി സഫ ഫെബിന്‍
രാഹുൽ ഗാന്ധിയുടെ പ്രസംഗം പരിഭാഷപ്പെടുത്തി താരമായി കരുവാരക്കുണ്ട് ജി. എച്ച്. എസ് എസിലെ പ്ലസ് ടു വിദ്യാർത്ഥിനി സഫ ഫെബിൻ. ജീവിതത്തിൽ കിട്ടിയ വലിയ സന്തോഷമുള്ള നിമിഷമാണെന്നും അഭിമാനമുണ്ടെന്നും സഫ ജയ്‌ഹിന്ദ്‌ ന്യൂസിനോട് പറഞ്ഞു. സ്കൂളില്‍ പുതിയ കെട്ടിടത്തിന്‍റെ ഉദ്ഘാടനത്തിന് എത്തിയ രാഹുൽ ഗാന്ധി, പ്രസംഗം തുടങ്ങിയ ശേഷമായിരുന്നു ആരെങ്കിലും പരിഭാഷപ്പെടുത്തി സഹായിക്കാമോ എന്ന് അഭ്യർത്ഥിച്ചത്. സദസിനിടയിൽ നിന്ന് തയാറാണെന്ന് ആംഗ്യം കാണിച്ച പെണ്‍കുട്ടിയെ രാഹുൽ ഗാന്ധി വേദിയിലേക്ക് വിളിപ്പിച്ചു. സുരക്ഷാ ഉദ്യോഗസ്ഥർ വഴിയൊരുക്കിയതോടെ നിലമ്പൂർ കരുവാരകുണ്ട് ഗവ. എച്ച് എസ് എസിലെ പ്ലസ് ടു വിദ്യാർഥിനി സഫ രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തിന് പരിഭാഷയേകാനെത്തി. വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ ലളിതമായ ഭാഷയില്‍ രാഹുല്‍ ഗാന്ധി നടത്തിയ പ്രസംഗത്തെ അതിസുന്ദരമായി തർജ്ജുമ ചെയ്ത സഫ നാട്ടിലെ താരമായെന്ന് മാത്രമല്ല, രാഹുല്‍ ഗാന്ധിയുടെ അഭിനന്ദനവും ഏറ്റുവാങ്ങി. പരിഭാഷ ഇഷ്ടപ്പെട്ടുവെന്നു പറഞ്ഞ രാഹുൽ ഗാന്ധി തനിക്ക് നന്ദി പറഞ്ഞ് ചോക്കളേറ്റും നൽകിയെന്ന് സഫ പറഞ്ഞു.   https://www.youtube.com/watch?v=-A7FR89Gr5o

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in