Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

എസ്.ശ്രീജിത്തിന് ഡിജിപിയായി സ്ഥാനക്കയറ്റം; യോഗേഷ് ഗുപ്ത ബെവ്കോ എംഡിയാകും

എസ്.ശ്രീജിത്തിന് ഡിജിപിയായി സ്ഥാനക്കയറ്റം; യോഗേഷ് ഗുപ്ത ബെവ്കോ എംഡിയാകും



തിരുവനന്തപുരം:
സംസ്ഥാന പോലീസില്‍ പ്രമുഖ ഉദ്യോഗസ്ഥരുടെ തസ്തികകളില്‍ നിര്‍ണായക മാറ്റങ്ങള്‍ വരുത്താന്‍ തീരുമാനം. എഡിജിപി എസ്. ശ്രീജിത്തിനെ ഡിജിപി റാങ്കിലേക്ക് ഉയര്‍ത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക ഉത്തരവ് പുറത്തിറങ്ങി. സ്ഥാനക്കയറ്റത്തോടെ എസ്. ശ്രീജിത്ത് ജയില്‍ ഡിജിപിയായി ചുമതലയേല്‍ക്കും.

ഡിജിപി റാങ്കിലുണ്ടായിരുന്ന ഫയര്‍ഫോഴ്സ് മേധാവി നിതിന്‍ അഗര്‍വാള്‍ വിരമിച്ച ഒഴിവിലേക്കാണ് ശ്രീജിത്തിന് പ്രൊമോഷന്‍ നല്‍കുന്നത്. സീനിയോറിറ്റിയില്‍ തൊട്ടടുത്തുള്ള സുരേഷ് രാജ് പുരോഹിത് നിലവില്‍ കേന്ദ്ര ഡെപ്യൂട്ടേഷനിലാണ്. തരംതാഴ്ത്തലിനും അച്ചടക്ക നടപടികള്‍ക്കും വഴിതുറന്ന രക്ഷാപ്രവര്‍ത്തനക്കേസ് അട്ടിമറിയുമായി ബന്ധപ്പെട്ട് മുന്‍ ബെവ്കോ എംഡി എം.ആര്‍. അജിത് കുമാര്‍ സസ്പെന്‍ഷനിലായ പശ്ചാത്തലത്തിലാണ് എസ്. ശ്രീജിത്തിലേക്ക് ഡിജിപി പദവി എത്തിയത്.

അതേസമയം, മറ്റ് ചില ഉദ്യോഗസ്ഥരുടെയും ചുമതലകളില്‍ മാറ്റം വരുത്തിയിട്ടുണ്ട്. ബല്‍റാം കുമാര്‍ ഉപാധ്യായ ഫയര്‍ഫോഴ്സ് മേധാവിയായി ചുമതലയേല്‍ക്കും. യോഗേഷ് ഗുപ്ത ബെവ്കോയുടെ പുതിയ എംഡിയായി നിയമിക്കും. അജിത് കുമാര്‍ സസ്പെന്‍ഷനിലായ ഒഴിവിലേക്കാണ് നിയമനം. നേരത്തെയും ദീര്‍ഘകാലം ബെവ്കോ എംഡിയായി സേവനമനുഷ്ഠിച്ചിട്ടുള്ള ഉദ്യോഗസ്ഥനാണ് യോഗേഷ് ഗുപ്ത. 

Related articles

See all
Popular News

നെടുമ്പാശ്ശേരി മിനി കൂപ്പര്‍ അപകടം: പ്രതി സുഹൈലിനെ പൊലീസ് ഇന്ന് കസ്റ്റഡിയില്‍ വാങ്ങും

Popular News

ഡല്‍ഹിയിലെ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ പൊലീസ് അതിക്രമം; സുപ്രീം കോടതിയെ സമീപ്പിച്ച് KUWJ

Popular News

നിയമസഭയുടെ മൂന്നാം ദിനം: സ്‌പോര്‍ട്‌സ് ബില്‍ അടക്കം മൂന്ന് സുപ്രധാന ബില്ലുകള്‍ ഇന്ന് സഭയില...

Popular News

മാസപ്പടി കേസ്: വിജിലന്‍സ് അന്വേഷണത്തിന് രണ്ട് പ്രത്യേക എസ്.ഐ.ടി സംഘങ്ങള്‍; ഉത്തരവ് ഇന്നിറങ...

Save your stories

Sign in