Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കൊറോണക്കാലത്തെ കോപ്രായം; രജിത് കുമാര്‍ പൊലീസ് കസ്റ്റഡിയില്‍

കൊറോണക്കാലത്തെ കോപ്രായം; രജിത് കുമാര്‍ പൊലീസ് കസ്റ്റഡിയില്‍
തിരുവനന്തപുരം : റിയാലിറ്റി ഷോ താരം രജിത് കുമാർ പൊലീസ് കസ്റ്റഡിയില്‍. കൊറോണ ജാഗ്രത നിലനില്‍ക്കെ സർക്കാര്‍ നിർദേശങ്ങള്‍ ലംഘിച്ച് പൊതുസമൂഹത്തിന് ഭീഷണിയാകുന്ന തരത്തില്‍ സ്വീകരണമൊരുക്കിയ സംഭവത്തിലാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കേസില്‍ ഒന്നാം പ്രതിയാണ് രജിത് കുമാര്‍. ആറ്റിങ്ങലിലെ വീട്ടില്‍ നിന്നാണ് രജിത് കുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. റിയാലിറ്റി ഷോയില്‍ നിന്ന് പുറത്തായി നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയപ്പോള്‍ രജിത് കുമാറിന്  വരവേല്‍ക്കാന്‍ വലിയ ജനക്കൂട്ടമാണ്  നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിച്ചേർന്നത്. സംഭവം വലിയ വിമർശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. കൊറോണ ഭീഷണി ഒഴിവാക്കാന്‍ കർശന നടപടികള്‍ സ്വീകരിക്കുന്നതിനിടെയാണ് പൊതുസമൂഹത്തിന് ഭീഷണിയാകുന്ന തരത്തില്‍ തീർത്തും നിരുത്തരവാദിത്വപരമായ നടപടി ഉണ്ടായത്. കേസില്‍ രജിത് കുമാറിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തിരുന്നു. ആഘോഷത്തിന് നേതൃത്വം നല്കിയ രണ്ട് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. പിന്നാലെ രജിത് കുമാർ ഒളിവില്‍ പോയതായും വാർത്തകള്‍ വന്നു. ഞായറാഴ്ച രാത്രി ഒമ്പത് മണിക്കാണ് രജിത് കുമാര്‍ കൊച്ചി വിമാനത്താവളത്തിലെത്തിയത്. കൊറോണ നിയന്ത്രണങ്ങളെല്ലാം മറികടന്ന് ഇയാളെ സ്വീകരിക്കാന്‍ വലിയ ആള്‍ക്കൂട്ടം എത്തിയത് ഗുരുതര വീഴ്ചയായാണ് വിലയിരുത്തപ്പെടുന്നത്. സമൂഹത്തോടുള്ള ഉത്തരവാദിത്വം മറന്നുകൊണ്ടുള്ള പ്രവൃത്തിയാണ് ഇവരുടെ ഭാഗത്തുനിന്നുണ്ടായത്. വലിയ ഒരു  ഭീഷണിയെ നേരിടാന്‍ എല്ലാവരും ഒരേമനസോടെ നിലകൊള്ളുന്ന സമയത്തുണ്ടായ നിരുത്തരവാദപരമായ നടപടിക്കെതിരെ പരാതികളുയർന്നിരുന്നു. സംസ്ഥാനത്തിന് തന്നെ അവമതിപ്പുണ്ടാക്കുന്ന പ്രവൃത്തിയാണ് ഇവരുടെ ഭാഗത്ത് നിന്നുണ്ടായതെന്നും വിമർശനമുണ്ടായി.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in