Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

മൊറൊട്ടോറിയം നിലനിൽക്കവെ ബാങ്കുകൾ അക്കൗണ്ടുകളിൽ നിന്ന് അനുമതിയില്ലാതെ പണം പിൻവലിക്കുന്നു; വിഷയത്തിൽ സർക്കാർ അടിയന്തര ഇടപെടൽ നടത്തണം : രമേശ് ചെന്നിത്തല

മൊറൊട്ടോറിയം നിലനിൽക്കവെ ബാങ്കുകൾ അക്കൗണ്ടുകളിൽ നിന്ന് അനുമതിയില്ലാതെ പണം പിൻവലിക്കുന്നു; വിഷയത്തിൽ  സർക്കാർ അടിയന്തര ഇടപെടൽ നടത്തണം : രമേശ് ചെന്നിത്തല
മൊറൊട്ടോറിയം നിലനിൽക്കവെ ബാങ്കുകൾ അക്കൗണ്ടുകളിൽ നിന്ന് അനുമതിയില്ലാതെ പണം പിൻവലിക്കുന്നതായി പരാതി. അനുമതിയില്ലാതെ പണം പിൻവലിക്കുന്നതിൽ നടപടിയിൽ വലയുന്നത് സാധാരണ ജനങ്ങളാണ്. അതേസമയം വിഷയത്തിൽ സർക്കാർ അടിയന്തര ഇടപെടൽ നടത്തണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കോവിഡ് 19 പടരുന്ന സാഹചര്യത്തിൽ സ്വകാര്യ ബാങ്കുകളുടെ നിസഹകരണ നിലപാട് ജനങ്ങളെ വലയ്ക്കുകയാണ്. മാസം മുടങ്ങാതെ അടയ്ക്കേണ്ട ലോൺ തുക അനുമതിയില്ലാതെ പിടിച്ചെടുക്കുന്ന ബാങ്കുകളുടെ നിലപാടിന്റെ ഏറ്റവും പുതിയ തെളിവാണ് പുറത്ത് വരുന്നത്. 4762 രൂപ തന്‍റെ അക്കൗണ്ടിൽ നിന്ന് തന്‍റെ അനുമതി കൂടാതെ ബാങ്ക് പിടിച്ചെടുത്തതായി പരാതിക്കാരൻ പറയുന്നു. സാമ്പത്തികമായി ജനങ്ങൾ ബുദ്ധിമുട്ടുന്ന ഈ സമയത്തും കൊള്ളലാഭം ഈടാക്കുകയാണ് സ്വകാര്യ ബാങ്കുകൾ . അതേ സമയം വിഷയത്തിൽ പ്രതിപക്ഷവും നിലപാട് കടുപ്പിച്ചിരിക്കുകയാണ്. സ്വകാര്യ ബാങ്കുകളുടെ ഇത്തരം നടപടികൾ നിർത്തി വയ്ക്കണമെന്നും ഇവ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നുണ്ടെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in