Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

രമേശ് ചെന്നിത്തലയുടെ ഏകദിന ഉപവാസം നാളെ; പ്രതിഷേധം കർഷക ആത്മഹത്യയിൽ സർക്കാരിന്‍റെ നിഷേധ നിലപാടിനെതിരെ

രമേശ് ചെന്നിത്തലയുടെ ഏകദിന ഉപവാസം നാളെ; പ്രതിഷേധം കർഷക ആത്മഹത്യയിൽ സർക്കാരിന്‍റെ നിഷേധ നിലപാടിനെതിരെ
Ramesh-Chennithala കർഷക ആത്മഹത്യയിൽ സർക്കാരിന്‍റെ നിഷേധ നിലപാടിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നടത്തുന്ന ഏകദിന ഉപവാസം നാളെ. രാവിലെ 9 മണി മുതൽ 5 മണി വരെ കട്ടപ്പന ഗാന്ധി സ്‌ക്വയറിൽ നടക്കുന്ന ഉപവാസത്തിൽ ആയിരക്കണക്കിന് കർഷകരും യുഡിഎഫ് നേതാക്കളും പങ്കെടുക്കും. കർഷക ആത്മഹത്യകൾ ഇടുക്കി ജില്ലയിൽ തുടർക്കഥയായ സാഹചര്യത്തിലാണ് കാർഷിക കടങ്ങൾ എഴുതി തള്ളണമെന്നും ജപ്തി നടപടികൾ നിർത്തിവയ്ക്കണമെന്നും പ്രളയ ദുരന്ത നഷ്ടപരിഹാരം ഉടൻ നൽകണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കട്ടപ്പനയിൽ ഉപവാസ സമരം നടത്തുന്നത്. ജില്ലയിലെ യുഡിഎഫ് ജനപ്രതിനിധികൾ, കർഷകർ, കോൺഗ്രസ്സ് പ്രവർത്തകർ അടക്കം ആയിരക്കണക്കിന് ആളുകൾ ഉപവാസത്തിൽ പങ്കാളികളാകും.  സർക്കാർ നിലപാട് തിരുത്തിയില്ലെങ്കിൽ ഇനിയും കർഷക ആത്മഹത്യ ആവർത്തിക്കുമെന്ന് ഡിസിസി പ്രസിഡന്‍റ് ഇബ്ബാഹിംകുട്ടി കല്ലാർ പറഞ്ഞു. ആത്മഹത്യ ചെയ്ത കർഷകരെല്ലാം കാർഷിക വായ്പയല്ല എടുത്തിട്ടുള്ളതെന്ന ന്യായം പറഞ്ഞ് ആത്മഹത്യ ചെയ്ത കർഷകരുടെ കുടുംബങ്ങളെ സർക്കാർ അപമാനിക്കുകയാണ്.  വരും ദിവസങ്ങളിൽ കർഷകരെ അണിനിരത്തി ശക്തമായ പ്രക്ഷോഭങ്ങൾക്ക് യുഡിഎഫ് നേതൃത്വം നൽകും.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in