Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ഗവർണറെ പുറത്താക്കക്കാമെന്ന പ്രമേയ നോട്ടീസിൽ ഉറച്ച് നിൽക്കുന്നു : രമേശ് ചെന്നിത്തല

ഗവർണറെ പുറത്താക്കക്കാമെന്ന പ്രമേയ നോട്ടീസിൽ ഉറച്ച് നിൽക്കുന്നു : രമേശ് ചെന്നിത്തല
ഗവർണറെ പുറത്താക്കക്കാമെന്ന പ്രമേയ നോട്ടീസിൽ ഉറച്ച് നിൽക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രമേയത്തെ പിന്തുണക്കാതെ മുഖ്യമന്ത്രിയും എൽ.ഡി.എഫും രാഷ്ട്രീയം കളിക്കുകയാണെന്നും മോദിയുടേയും അമിത്ഷായുടെയും പ്രതിനിധിയാണ് ഗവർണറെന്ന് എ.കെ ബാലനും, വിജയരാഘവനും മനസിലാക്കണമെന്നും ചെന്നിത്തല പറഞ്ഞു. കേരളാ ഗവർണർക്കും സർക്കാരിനുമെതിരെ രൂക്ഷമായ ഭാഷയിലായിരുന്നു പ്രതിപക്ഷ നേതാവിന്‍റെ വിമർശനം. സഭയെ അപമാനിച്ച ഗവർണർക്കെതിരെ സഭ നേതാവായ മുഖ്യമന്ത്രിയാണ് പ്രമേയം കൊണ്ടുവരേണ്ടത്. സഭയുടെ അന്തസ്സ് കാത്ത് സൂക്ഷിക്കുന്നതിൽ മുഖ്യമന്ത്രി പരാജയപ്പെട്ടുവെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. ഗവർണർ നടത്തുന്നത് ബി ജെ പിയുടെയും മോദിയുടെയും അജണ്ടയാണ്. മോദിയുടെയും അമിത് ഷായുടെയും പ്രതിനിധിയായിട്ടാണ് ഗവർണർ പ്രവർത്തിക്കുന്നത്. അത് മനസ്സിലാക്കാൻ ബാലനും എൽ.ഡി.എഫ് കൺവീനർക്കും കഴിയുന്നില്ലെങ്കിൽ കഷ്ടം എന്നെ പറയാനുള്ളുവെന്നും ചെന്നിത്തല പറഞ്ഞു. പ്രമേയത്തെ എൽഡി എഫും മുഖ്യമന്ത്രിയും പിന്തുണയ്ക്കുമെന്നാണ് കരുതുന്നതെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു. https://www.facebook.com/JaihindNewsChannel/videos/654653275277289/

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in