Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

പൗരത്വ ഭേദഗതി നിയമം: പ്രതിപക്ഷ നേതാവ് മുസ്ലിം സംഘടനാ നേതാക്കളുടെ യോഗം വിളിച്ചു; യോഗം 29 ന് ഉച്ചകഴിഞ്ഞ് 2 മണിക്ക് കന്‍റോണ്‍മെന്‍റ് ഹൗസില്‍

പൗരത്വ ഭേദഗതി   നിയമം:  പ്രതിപക്ഷ നേതാവ് മുസ്ലിം സംഘടനാ നേതാക്കളുടെ യോഗം വിളിച്ചു;  യോഗം 29 ന് ഉച്ചകഴിഞ്ഞ് 2 മണിക്ക് കന്‍റോണ്‍മെന്‍റ് ഹൗസില്‍
Rameshchennithala തിരുവനന്തപുരം: ബി ജെ പി സര്‍ക്കാര്‍ കൊണ്ട് വന്ന വിവാദമായ പൗരത്വഭേദഗതി നിയമത്തെക്കുറിച്ച് ജനങ്ങളില്‍ ഉയര്‍ന്ന ഗുരുതരമായ ആശങ്കകള്‍ ചര്‍ച്ച ചെയ്യാന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുസ്ലിം സംഘടനാ നേതാക്കളുടെ യോഗം വിളിച്ചു. 29 ന് ഞായാറാഴ്ച ഉച്ചക്ക് രണ്ട് മണിക്ക് പ്രതിപക്ഷ നേതാവിന്‍റെ ഔദ്യോഗിക വസതിയായ കന്‍റോണ്‍മെന്‍റ് ഹൗസിലായിരിക്കും യോഗം. ഇന്ത്യയിലെ ജനങ്ങളെയാകെ ഭീതിയിലാഴ്തുകയും, ഭരണഘടനയുടെ അന്തസത്തയെ തന്നെ ചോദ്യം ചെയ്യുകയും ചെയ്യുന്ന പൗരത്വഭേദഗതി ബില്ലിനെതിരെ വലിയ പ്രക്ഷോഭമാണു രാജ്യത്ത് നടക്കുന്നത്. കേരളത്തില്‍ ഐക്യജനാധിപത്യ മുന്നണിയും ഇതിനെതിരെ പ്രക്ഷോഭരംഗത്താണ്. ഇതിന്‍റെ ഭാഗമായാണ് 29 ന് ഞായാറാഴ്ച മുസ്ലിം സംഘടനാ നേതാക്കളുടെ യോഗം വിളിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പത്രക്കുറിപ്പില്‍ വ്യക്തമാക്കി.

Related articles

See all
Popular News

'ഐ ലവ് സി എം' ,മുഖ്യമന്ത്രിക്ക് മുത്തം നൽകി അസമിലെ ആരാധകൻ

Popular News

സംസ്ഥാനത്ത് തുലാവർഷം കനക്കുന്നു; ഒക്ടോബർ 22 വരെ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്, ഇടിമിന്നൽ...

Popular News

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്‍പ്പന: അനുമതി റദ്ദാക്കി, ഉദ്യോഗസ്ഥനെതിരെ കര്‍ശന നടപട...

Popular News

എസി റോഡ് നിർമ്മാണത്തിൽ വിജിലൻസ് അന്വേഷണം വേണം; 647 കോടി ചെലവായത് വിശ്വസനീയമല്ലെന്ന് മന്ത്ര...

Save your stories

Sign in