"മോദിയുടെ കഴിവുകേട് മറച്ചുവെച്ചതിന് നന്ദി..." വിദേശകാര്യമന്ത്രിക്കെതിരെ രൂക്ഷപരിഹാസവുമായി രാഹുല്‍
Jaihind TV News Report
Jaihind TV Web Desk
October 01, 2019
1 min read
•
Updated: June 10, 2026
നയതന്ത്ര കാര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കഴിവില്ലായ്മ പരിഹരിച്ചതിന് വിദേശകാര്യ മന്ത്രി ജയ്ശങ്കറിന് നന്ദി അറിയിക്കുന്നുവെന്ന് രാഹുൽ ഗാന്ധി. ഹൂസ്റ്റണിൽ നടന്ന ഹൗഡി മോദി പരിപാടിക്കിടെ ട്രംപിനെ വീണ്ടും യുഎസ് പ്രസിഡന്‍റായി തിരഞ്ഞെടുക്കണമെന്ന് ആഹ്വാനം ചെയ്യുന്ന രീതിയിൽ മോദി നടത്തിയ പ്രസ്താവനയിൽ ജയ്ശങ്കർ വിശദീകരണം നടത്തിയിരുന്നു. ഇക്കാര്യത്തിലാണ് രാഹുൽ ജയ്ശങ്കറിന് നന്ദി അറിയിച്ചത്. ട്വിറ്ററിലൂടെയായിരുന്നു രാഹുലിന്‍റെ പ്രതികരണം.
പക്ഷംപിടിച്ച് ട്രംപിന് മുഖസ്തുതി നടത്തിയ മോദിയുടെ പ്രകടനം ഇന്ത്യയും ഡെമോക്രാറ്റുകളും തമ്മിൽ വലിയ പ്രശ്നങ്ങൾക്ക് കാരണമായിട്ടുണ്ട്. നിങ്ങളുടെ ഇടപെടലിലൂടെ അത് പരിഹരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. അത്തരം സന്ദർഭങ്ങളിൽ നയതന്ത്ര കാര്യങ്ങളിൽ താങ്കൾ അദ്ദേഹത്തിന് കുറച്ച് പരിശീലനം നൽകണമെന്നും രാഹുൽ ആവശ്യപ്പെട്ടു.
Thank you Mr Jaishankar for covering up our PM’s incompetence. His fawning endorsement caused serious problems with the Democrats for India. I hope it gets ironed out with your intervention. While you’re at it, do teach him a little bit about diplomacy.https://t.co/LfHIQGT4Ds
— Rahul Gandhi (@RahulGandhi) October 1, 2019
Tags
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10