Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

പുതുയുഗത്തിന് തുടക്കം; തലസ്ഥാനം ജനസാഗരം; ഖാര്‍ഗെയും രാഹുലും പ്രിയങ്കയും തിരുവനന്തപുരത്ത്

പുതുയുഗത്തിന് തുടക്കം; തലസ്ഥാനം ജനസാഗരം; ഖാര്‍ഗെയും രാഹുലും പ്രിയങ്കയും തിരുവനന്തപുരത്ത്

തിരുവനന്തപുരം: കേരളത്തിൽ പുതിയ യു.ഡി.എഫ്. സർക്കാർ അധികാരമേൽക്കുന്നതിന്റെ ആവേശത്തിലാണ് തലസ്ഥാന നഗരി. നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള 21 അംഗ മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങുകൾക്ക് സാക്ഷ്യം വഹിക്കാൻ ദേശീയ നേതാക്കളുടെ വൻ നിരയാണ് തിരുവനന്തപുരത്ത് എത്തിയിരിക്കുന്നത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരടക്കമുള്ള പ്രമുഖ നേതാക്കളെ തിരുവനന്തപുരം വിമാനത്താവളത്തിൽ നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശനും കെ.സി. വേണുഗോപാലും ചേർന്ന് സ്വീകരിച്ചു. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി എന്നിവരും ചടങ്ങിൽ പങ്കെടുക്കാൻ തലസ്ഥാനത്തെത്തിയിട്ടുണ്ട്.

രാവിലെ 10 മണിക്ക് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലാണ് ചരിത്രപ്രധാനമായ സത്യപ്രതിജ്ഞാ ചടങ്ങുകൾ നടക്കുന്നത്. ചടങ്ങിന് സാക്ഷ്യം വഹിക്കാൻ പതിനായിരക്കണക്കിന് ആളുകളാണ് നഗരത്തിലേക്ക് ഒഴുകിയെത്തുന്നത്. സത്യപ്രതിജ്ഞാ വേദിയിൽ അഭൂതപൂർവമായ തിരക്കാണ് അനുഭവപ്പെടുന്നത്. വി.വി.ഐ.പി. നിരയിൽ പോലും പ്രവർത്തകർ നിറഞ്ഞുകവിഞ്ഞതോടെ എം.എൽ.എ.മാർക്കും പ്രമുഖ പാർട്ടി നേതാക്കൾക്കും ഇരിപ്പിടം കിട്ടാത്ത അവസ്ഥയുണ്ടായി. മുൻനിരയിലെ തിരക്ക് നിയന്ത്രിക്കാനും സുരക്ഷ ഉറപ്പാക്കാനും വലിയ തോതിൽ പോലീസ് സന്നാഹം രംഗത്തുണ്ട്.

മുഖ്യമന്ത്രി വി.ഡി. സതീശന് പുറമെ പരിചയസമ്പന്നരും യുവരക്തവും ഒത്തുചേരുന്ന 21 അംഗ മന്ത്രിസഭയാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്നത്. പി.കെ. കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല, പേരാവൂരിൽ നിന്നുള്ള ജനപ്രിയ നേതാവ് അഡ്വ. സണ്ണി ജോസഫ്, കെ. മുരളീധരൻ, മോൻസ് ജോസഫ്, ഷിബു ബേബി ജോൺ, സി.പി. ജോൺ, അനൂപ് ജേക്കബ്, എ.പി. അനിൽകുമാർ, ബിന്ദു കൃഷ്ണ, പി.സി. വിഷ്ണുനാഥ്, എം. ലിജു, ടി. സിദ്ദിഖ്, റോജി എം. ജോൺ, ഒ.ജെ. ജനീഷ്, കെ.എ. തുളസി, പി.കെ. ബഷീർ, എൻ. ഷംസുദ്ദീൻ, കെ.എം. ഷാജി, വി.ഇ. അബ്ദുൾ ഗഫൂർ എന്നിവരാണ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യുന്നത്. വലിയ വികസന-ഭരണ പ്രതീക്ഷകളോടെയാണ് പുതിയ സർക്കാരിനെ കേരള ജനത വരവേൽക്കുന്നത്.

Related articles

See all
Popular News

കാലത്തിനൊപ്പം സഞ്ചരിച്ച്... വാർത്തയുടെ വിശ്വാസമായ ജയ്ഹിന്ദ് 20-ാം വർഷത്തിലേക്ക്

Popular News

സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിക്ക് പിന്നാലെ വൻ പൊട്ടിത്തെറി; മുൻ മന്ത്രിയുടെ സ്റ്റാഫം...

Popular News

പതിനാറാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനത്തിന് തിങ്കളാഴ്ച തുടക്കം; നിയമസഭാ പുസ്തകോത്സവം ഇനി...

Popular News

ലഹരി വിരുദ്ധ പോരാട്ടത്തിൽ നിർണായക ചുവടുവെപ്പ്: എല്ലാ സ്റ്റേഷനുകളിലും ഇനി 'തൂഫാൻ മെന്റർ'

Save your stories

Sign in