RAT FEVER| എലിപ്പനി കേസുകള്‍ വര്‍ദ്ധിക്കുന്നു; 25 ദിവസത്തിനിടെ 19 മരണം; ഭയപ്പെടുത്തുന്ന കണക്കുകള്‍
Jaihind TV News Report
Jaihind TV Web Desk
June 26, 2025
1 min read
•
Updated: June 10, 2026
സംസ്ഥാനത്ത് പകര്‍ച്ചവ്യാധികളുടെ എണ്ണം ആശങ്കപ്പെടുത്തുന്ന തരത്തിലേക്ക് വര്‍ദ്ധിക്കുന്നു. മഴ കൂടി ശക്തമായതോടെ രോഗ ബാധിതരുടെ എണ്ണവും കൂടുന്നുണ്ട്. അതില്‍ തന്നെ ഏറ്റവും അപകടകാരിയാണ് എലിപ്പനി. എലിപ്പനി ബാധിച്ചവരുടെ കേസുകള്‍ കുത്തനെ കൂടുകയാണ്. 19 മരണവും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തു കഴിഞ്ഞു. 220 പേരാണ് ചികിത്സയിലുള്ളത്.
മഴ ശക്തമായതോടെയാണ് കേസുകള്‍ വര്‍ദ്ധിക്കുന്നത്. ഇന്നലെ വരെ 2025ല്‍ 1161 പേര്‍ക്കാണ് എലിപ്പനി ബാധിച്ചിട്ടുള്ളത്.്. 62 മരണവും ഈ വര്‍ഷം റിപ്പോര്‍ട്ട് ചെയ്തു. മഴക്കാലത്ത് സര്‍ക്കാരിന്റെ പ്രതിരോധ സംവിധാനം പാളി പോയതാണ് ഇത്രയും വലിയ രീതിയിലുള്ള രോഗപകര്‍ച്ചയ്ക്ക് കാരണമായത്.
രോഗ ലക്ഷണങ്ങള്‍ എന്തൊക്കെ?
പെട്ടെന്നുണ്ടാവുന്ന ശക്തമായ പനി, കഠിനമായ തലവേദന, പേശീവേദന, പനിയോടൊപ്പം ചിലപ്പോള്‍ ഉണ്ടാകുന്ന വിറയല്‍ തുടങ്ങിയവയാണ് പ്രധാന രോഗ ലക്ഷണങ്ങള്‍.
എലിപ്പനി എങ്ങനെ തടയാം?
- മലിനജലവുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുന്നവര്‍ വ്യക്തി സുരക്ഷാ ഉപാധികള്‍ ഉപയോഗിക്കുക.
- കൈകാലുകളില്‍ മുറിവുകളുണ്ടെങ്കില്‍ മലിനജലത്തില്‍ ഇറങ്ങരുത്.
- പരിസരം വൃത്തിയായി സൂക്ഷിക്കുക.
- ഭക്ഷണം തുറന്നു വയ്ക്കരുത്.
- കൈയ്യും കാലും സോപ്പ് ഉപയോഗിച്ച് നന്നായി കഴുകണം.
- എലിപ്പനിയുടെ പ്രാരംഭ ലക്ഷണങ്ങള്‍ കണ്ടാല്‍ ആരോഗ്യ പ്രവര്‍ത്തകരുമായി ബന്ധപ്പെടുക.
- സ്വയം ചികിത്സ ഒഴിവാക്കുക.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10