Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

YOUTH CONGRESS PROTEST| കസ്റ്റഡി മര്‍ദനത്തില്‍ പ്രതിഷേധം: തിരുവോണ നാളില്‍ 'കൊലച്ചോറ് സമരം' നടത്തി യൂത്ത് കോണ്‍ഗ്രസ്

YOUTH CONGRESS PROTEST| കസ്റ്റഡി മര്‍ദനത്തില്‍ പ്രതിഷേധം: തിരുവോണ നാളില്‍ 'കൊലച്ചോറ് സമരം' നടത്തി യൂത്ത് കോണ്‍ഗ്രസ്
കുന്നംകുളത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ പോലീസ് കസ്റ്റഡിയില്‍ വെച്ച് മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതിഷേധിച്ചുകൊണ്ട് തൃശ്ശൂര്‍ ഡിഐജി ഓഫീസിന് മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് 'കൊലച്ചോറ് സമരം' നടത്തി. തിരുവോണ ദിവസമാണ് പ്രതിഷേധവുമായി പ്രവര്‍ത്തകര്‍ രംഗത്തെത്തിയത്. മര്‍ദ്ദിച്ച പോലീസുകാരുടെ മുഖംമൂടി ധരിച്ച് പോലീസ് വേഷത്തിലാണ് പ്രവര്‍ത്തകര്‍ സമരം നടത്തിയത്. ഡിഐജി ഓഫീസിന് മുന്നിലെ ബാരിക്കേഡില്‍ ഇല വെച്ചാണ് സമരം നടന്നത്. 2023 ഏപ്രില്‍ 5-ന് യൂത്ത് കോണ്‍ഗ്രസ് ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്റ് വി.എസ്. സുജിത്തിനാണ് പോലീസ് ക്രൂരമായ മര്‍ദ്ദനമേറ്റത്. സുഹൃത്തുക്കളെ പോലീസ് ഭീഷണിപ്പെടുത്തുന്നത് കണ്ടതിനെ തുടര്‍ന്ന് കാരണം അന്വേഷിക്കാന്‍ ശ്രമിച്ചതാണ് മര്‍ദ്ദനത്തിന് കാരണമായത്. രണ്ടുവര്‍ഷം നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ വിവരാവകാശ കമ്മീഷന്റെ ഉത്തരവ് പ്രകാരമാണ് മര്‍ദ്ദന ദൃശ്യങ്ങള്‍ സുജിത്തിന് ലഭിച്ചത്.

Related articles

See all
Latest News

പൂരം സമാപിക്കുന്നു: വെടിക്കെട്ടില്ലാതെ, വലിയ തിരക്കുകളില്ലാതെ തൃശ്ശൂർ പൂരത്തിന് ഇന്ന് സമാപ...

Latest News

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം: ചികിത്സയിലായിരുന്ന ഉണ്ണിക്കൃഷ്ണൻ മരിച്ചു; ഇതോടെ മരണസം...

Latest News

താളമേളങ്ങളുടെ പൂരക്കാലം; സാംസ്കാരിക നഗരിയില്‍ ഇന്ന് തൃശൂർ പൂരം; വെടിക്കെട്ടില്ലാതെ, നിയന്ത...

Latest News

ആർഭാടങ്ങളില്ലാത്ത പൂരം; ഇന്ന് പൂരവിളംബരം; നിയന്ത്രണങ്ങളോടെ ഇത്തവണത്തെ തൃശ്ശൂർ പൂരം

Save your stories

Sign in