Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

പരീക്ഷാഹാളിലെ ക്രമക്കേ‍ട് ആരോപണം : വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു

പരീക്ഷാഹാളിലെ ക്രമക്കേ‍ട് ആരോപണം : വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു
Rakhi-Suicide Fathima-College പരീക്ഷാഹാളിൽ ക്രമക്കേ‍ട് കാട്ടിയെന്ന ആരോപണത്തെ തുടർന്ന് കോളേജ് വിദ്യാർത്ഥിനി ട്രെയിനിനു മുന്നിൽ ചാടി ആത്മഹത്യ ചെയ്തു. കൊല്ലം ഫാത്തിമ മാത കോളേജിലെ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിനി രാഖി കൃഷ്ണയാണ് ആത്മഹത്യ ചെയ്തത്. പരീക്ഷഹാളിൽ ക്രമക്കേ‍ട് കാട്ടിയെന്നാരോപിച്ച് അധ്യാപകർ പീഡിപ്പിച്ചതാണ് ആത്മഹത്യക്ക് കാരണമെന്ന് ആരോപണം. കോളേജ് മാനേജ്മെന്‍റ് ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചു. ഫാത്തിമ മാതാ കോളേജിലെ ഒന്നാം വർഷ ഇംഗ്ളീഷ് വിദ്യാർത്ഥിനിയായിരുന്നു രാഖി കൃഷ്ണ. യുണിവേഴ്സിറ്റി സെമസ്റ്റർ പരീക്ഷയ്ക്കിടെ കോപ്പിയടിച്ചു എന്ന് ആരോപിച്ച് രാഖി കൃഷ്ണയെ പരീക്ഷാ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന അധ്യാപകർ പരസ്യമായ് അപമാനിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തതായാണ് സഹപാഠികൾ പറയുന്നത്. പരീക്ഷാഹാളിൽ നിന്നും പെണ്‍കുട്ടിയെ ഓഫീസ് റൂമിലേക്ക് കൂട്ടിക്കൊണ്ട് പോയി. ഇവിടെ നിന്നു മൂത്രമൊഴിക്കാന്നെന്ന് പറഞ്ഞ് ഇറങ്ങിയോടിയ രാഖി കോളേജിന് മുന്നിലുള്ള റെയിൽവേ ട്രാക്കിലേക്ക് കുതിച്ചു. പാഞ്ഞ് വന്ന ട്രെയിനിടിച്ച് മരണപ്പെടുകയായിരുന്നു. ആത്മഹത്യയിൽ പ്രതിഷേധിച്ച് വിദ്യാർത്ഥികൾ അധ്യാപകരെ ഉപരോധിക്കുകയും കോളേജ് ഗേറ്റ് പൂട്ടിയിടുകയും ചെയ്തു. സ്വയംഭരണാവകാശമുള്ള കോളജിൽ വിദ്യാർത്ഥികളെ മാനേജ്മെന്‍റ് നിസാര കാര്യങ്ങൾക്ക് പോലും പീഡിപ്പിക്കാറുണ്ടെന്നും വിദ്യാർത്ഥികൾ ആരോപിച്ചു. അതേസമയം, സംഭവത്തിൽ അധ്യാപകർക്ക് പങ്കുണ്ടെങ്കിൽ നടപടിയെടുക്കുമെന്നും സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ ആഭ്യന്തര അന്വേഷണ കമ്മീഷനെ നിയോഗിക്കുമെന്നും കോളേജ് വൈസ് പ്രിൻസിപ്പൽ അറിയിച്ചു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. https://youtu.be/x_3A6n2Z084

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in