Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ഇടുക്കിയില്‍ പ്രമുഖ സി.പി.എം. നേതാവിന്റെ 'ആയുധപൂജ'; റിവോള്‍വറുകളും ഇരട്ടക്കുഴല്‍ തോക്കുമായി തമിഴ്‌നാട്ടിലെ ക്ഷേത്രത്തില്‍ പൂജ; ദൃശ്യങ്ങള്‍ പുറത്ത്

ഇടുക്കിയില്‍ പ്രമുഖ സി.പി.എം. നേതാവിന്റെ 'ആയുധപൂജ'; റിവോള്‍വറുകളും ഇരട്ടക്കുഴല്‍ തോക്കുമായി തമിഴ്‌നാട്ടിലെ ക്ഷേത്രത്തില്‍ പൂജ; ദൃശ്യങ്ങള്‍ പുറത്ത്
ഇടുക്കി: സി.പി.എം രാജാക്കാട് ഏരിയാ കമ്മറ്റി അംഗവും മുന്‍ പഞ്ചായത്ത് പ്രസിഡന്റുമായ പ്രമുഖ നേതാവ് തമിഴ്നാട്ടിലെ ക്ഷേത്രത്തില്‍ തോക്കുകള്‍ക്ക് 'ആയുധപൂജ' നടത്തുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ ജയ് ഹിന്ദ് ന്യൂസിന് ലഭിച്ചു. ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ ഇടുക്കിയിലെ സി.പി.എം. നേതൃത്വം കടുത്ത പ്രതിരോധത്തിലായിരിക്കുകയാണ്. രാജാക്കാട് ഏരിയാ കമ്മറ്റി അംഗമായ പി. രവിയും മകനുമാണ് തമിഴ്നാട്ടിലെ ഒരു ക്ഷേത്രത്തില്‍ തോക്കുകള്‍ പൂജ ചെയ്യുന്ന ദൃശ്യങ്ങളിലുള്ളത്. രണ്ട് റിവോള്‍വര്‍ തോക്കുകളും ഒരു ഇരട്ടക്കുഴല്‍ തോക്കുമാണ് പൂജക്കായി ഉപയോഗിച്ചിരിക്കുന്നത്. നേതാവിന്റെ മകന്റെ തോളില്‍ ഒരു ഡബിള്‍ ബാരല്‍ തോക്ക് തൂക്കിയിട്ടിരിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഇവ യഥാര്‍ത്ഥ തോക്കുകളാണോ എന്ന് അധികൃതര്‍ സ്ഥിരീകരിക്കേണ്ടതുണ്ട്. അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് ഹൈറേഞ്ചില്‍ നിരവധി തവണ വിവാദങ്ങളില്‍ പെട്ടിട്ടുള്ള നേതാവാണ് പി. രവി. രാജകുമാരി മുന്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ രവി, നിരവധി തവണ പഞ്ചായത്തില്‍ ജനപ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. സി.പി.എം. നേതാവ് മുന്‍പും പല തവണ ഈ ക്ഷേത്രത്തില്‍ എത്തി സമാനമായ പൂജകള്‍ നടത്താറുണ്ടെന്നാണ് ലഭിക്കുന്ന വിവരം.

Related articles

See all
Popular News

"കെ.കെ. ജയചന്ദ്രനെ തോൽപ്പിക്കാൻ സിപിഎം നേതാക്കൾ സമീപിച്ചു, ശബ്ദരേഖ കൈയിലുണ്ട്"; വൻ വെളിപ്പ...

Popular News

വട്ടവട കൊട്ടക്കമ്പൂർ മണ്ണിടിച്ചിൽ: മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായവും പരുക്കേറ്റവർക്ക് സ...

Popular News

ഇടുക്കി വട്ടവടയിൽ മണ്ണിടിച്ചിൽ; സഹോദരങ്ങളായ രണ്ടുപേർക്ക് ദാരുണാന്ത്യം, ഒരാൾക്ക് ഗുരുതര പരു...

Popular News

'പിണറായി പറഞ്ഞതെല്ലാം കളവ്, അന്വേഷണം തടയാൻ പാർട്ടിയെ കവചമാക്കുന്നു'; ഇഡി കേസില്‍ പിണറായി വ...

Save your stories

Sign in