Logo
Mon, Jun 15, 2026 • 09:47 AM
LIVE TV
Watch

No business videos available

No Middle East videos available

ഇതര സംസ്ഥാനങ്ങളില്‍നിന്നും വൈദ്യുതി ലഭിച്ചു; കേരളത്തിലെ വൈദ്യുതി നിയന്ത്രണം പിന്‍വലിച്ചു


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
August 13, 2021
1 min read Updated: June 10, 2026
SHARE:
SAVE: Login to save

ഇതര സംസ്ഥാനങ്ങളില്‍നിന്നും വൈദ്യുതി ലഭിച്ചു; കേരളത്തിലെ വൈദ്യുതി നിയന്ത്രണം പിന്‍വലിച്ചു
  തിരുവനന്തപുരം : മൂലമറ്റത്തെ ജനറേറ്റുകളുടെ പ്രവർത്തനം നിലച്ചതിനെ തുടർന്ന് സംസ്ഥാനത്ത് ഏർപ്പെടുത്തിയ വൈദ്യുതി നിയന്ത്രണം പിൻവലിച്ചു. സംസ്ഥാനത്തിന് പുറത്തു നിന്നും 400 മെഗാ വാട്ട് വൈദ്യുതി കിട്ടിത്തുടങ്ങിയതിനാലാണ് നിയന്ത്രണം പിൻവലിച്ചതെന്ന് വൈദ്യുതി മന്ത്രിയുടെ ഓഫീസ് അറിയിച്ചു. മൂലമറ്റത്തെ 6 ജനറേറ്ററുകൾ പ്രവർത്തനരഹിതമായത് കാരണമാണ് രാത്രി 7.30 മുതൽ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയത്. ഇതര സംസ്ഥാനങ്ങളിലെ വൈദ്യുതി ഉല്‍പ്പാദന കേന്ദ്രങ്ങളില്‍ നിന്നും വൈദ്യുതി ലഭിച്ചതോടെയാണ് നിയന്ത്രണം പിന്‍വലിച്ചത്. രാത്രി 11.30 ഓടെ മൂലമറ്റത്തെ ജനറേറ്ററിന്‍റെ തകരാർ പരിഹരിച്ചു. ആറ് ജനറേറ്ററുകളും നിലവില്‍ പ്രവർത്തനക്ഷമമാണെന്ന് അധികൃതർ അറിയിച്ചു. ജനറേറ്ററിലേക്ക് കറന്‍റ് കൊടുക്കുന്ന ബാറ്ററിയുടെ തകരാർ ആണ് ജനറേറ്ററുകൾ നിന്നു പോകാൻ കാരണമെന്നാണ് വിശദീകരണം. ഇലക്ട്രിസിറ്റി ബോർഡ് ചെയർമാൻ നാളെ മൂലമറ്റത്തെത്തും.  
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10