Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

എറണാകുളത്ത് പോളിംഗ് സമയം നീട്ടിനല്‍കില്ല

എറണാകുളത്ത് പോളിംഗ് സമയം നീട്ടിനല്‍കില്ല
ശക്തമായ മഴയില്‍ വെള്ളക്കെട്ടിലായ എറണാകുളത്ത് പോളിംഗ് സമയം നീട്ടിനല്‍കില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു. ആറ് മണി തന്നെയായിരിക്കും വോട്ട് ചെയ്യാനുള്ള സമയപരിധി. അതേസമയം ക്യൂവില്‍ തുടരുന്ന അവസാന വോട്ടർക്കും വോട്ട് ചെയ്യാന്‍ അവസരം ഒരുക്കുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ വ്യക്തമാക്കി. മഴക്കെടുതി കാരണം എറണാകുളം മണ്ഡലത്തില്‍ വൈകിയാണ് പോളിംഗ് ആരംഭിച്ചത്. ശക്തമായ വെള്ളക്കെട്ടിനെ തുടര്‍ന്ന് ആളുകള്‍ എത്തിത്തുടങ്ങാനും വൈകിയിരുന്നു. ഈ സാഹചര്യങ്ങളെല്ലാം കണക്കിലെടുത്ത് പോളിംഗ് സമയം നീട്ടി നല്‍കണമെന്ന് യു.ഡി.എഫ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുന്നത്. നിലവില്‍ വോട്ടിംഗ് സമയം നീട്ടിനല്‍കേണ്ടതില്ല എന്നതാണ് തീരുമാനം.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in