Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

വനിതാ പോലീസ് ഉദ്യോഗസ്ഥയെ നടുറോഡില്‍ തീവെച്ചു കൊന്നു

വനിതാ പോലീസ് ഉദ്യോഗസ്ഥയെ നടുറോഡില്‍ തീവെച്ചു കൊന്നു
മാവേലിക്കര: നടുറോഡില്‍ വനിതാ പൊലീസ് ഉദ്യോഗസ്ഥയെ തീ വെച്ചുകൊന്നു. മാവേലിക്കര വള്ളിക്കുന്നതിന് അടുത്ത് കാഞ്ഞിപ്പുഴയിലാണ് സംഭവം. വള്ളിക്കുന്ന് പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസറായ സൗമ്യ പുഷ്‌കരനാണ് മരിച്ചത്. പ്രതി അജാസ് പിടിയിലായി. കാറില്‍ എത്തിയ അക്രമി സൗമ്യ സഞ്ചരിച്ച വാഹനം ഇടിച്ചു വീഴ്ത്തുകയായിരുന്നു. അക്രമിയെ കണ്ട സൗമ്യ ഓടുകയായിരുന്നു. സൗമ്യയ്ക്ക് പിന്നാലെ ഓടിയ അക്രമി വാള്‍ കൊണ്ട് അവരെ വെട്ടി വീഴ്ത്തുകയും തുടര്‍ന്ന് പെട്രോളൊഴിച്ച് കത്തിക്കുകയുമായിരുന്നു. പ്രതിക്കും പൊള്ളലേറ്റു. പൂര്‍ണമായും കത്തിക്കരിഞ്ഞ സൗമ്യയുടെ മൃതദേഹം ഇന്‍ക്വസ്റ്റ് നടപടി പൂര്‍ത്തിയാക്കി ഉടനെ മോര്‍ച്ചറിയിലേക്ക് മാറ്റും. ഇവരുടെ ഭര്‍ത്താവ് വിദേശത്താണ്. സൗമ്യ പൊലീസ് സ്റ്റേഷനില്‍ നിന്നും ഇറങ്ങുമ്പോള്‍ മുതല്‍ പ്രതി കാറില്‍ ഇവരെ പിന്തുടര്‍ന്നിരുന്നു എന്നാണ് ലഭ്യമായ വിവരം. ഇതിനും മുന്‍പും സൗമ്യയെ ഇയാള്‍ പിന്തുടര്‍ന്നിരുന്നോ എന്ന കാര്യം പൊലീസ് പരിശോധിക്കുന്നുണ്ട്. പ്രതിക്ക് സൗമ്യയോട് മുന്‍വൈരാഗ്യമുണ്ടെന്നും തീര്‍ത്തും ആസൂത്രിതമായ കൊലപാതകമാണ് നടന്നതെന്നും പൊലീസ് വൃത്തങ്ങള്‍ പറയുന്നു.

Related articles

See all
Popular News

സി.പി.എം കണ്ണൂർ വിപുലീകൃത ജില്ലാ കമ്മിറ്റിക്ക് ഇന്ന് തുടക്കം; തുടർച്ചയായ തോൽവികളും അഴിമതി...

Popular News

ഉദ്ഘാടനത്തിനൊരുങ്ങി മാക്കേക്കടവ്-നേരേകടവ് പാലം; മുഖ്യമന്ത്രി വി.ഡി സതീശന്‍ ഇന്ന് നാടിന് സ...

Popular News

കന്റോൺമെന്റ് ഹൗസ് വളപ്പിൽ തീപിടിത്തം; ഫയർഫോഴ്സ് എത്തി തീയണച്ചു

Popular News

യുവസംവിധായകൻ ബെൽരാജ് കളരിക്കൽ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ;'കാപ്പി സ്‌ക്വാഡ്' എന്ന ആദ്യ സീ...

Save your stories

Sign in