Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ദേവികയുടെ മരണം: സര്‍ക്കാര്‍ അനാസ്ഥക്കെതിരെ കെ.എസ്.യുവിന്‍റെ സെക്രട്ടേറിയേറ്റ് മാര്‍ച്ചിനുനേരെ പൊലീസ് അതിക്രമം; ജലപീരങ്കിയും ഗ്രനേഡ് പ്രയോഗവും | VIDEO

ദേവികയുടെ മരണം: സര്‍ക്കാര്‍ അനാസ്ഥക്കെതിരെ കെ.എസ്.യുവിന്‍റെ സെക്രട്ടേറിയേറ്റ് മാര്‍ച്ചിനുനേരെ പൊലീസ് അതിക്രമം; ജലപീരങ്കിയും ഗ്രനേഡ് പ്രയോഗവും | VIDEO
തിരുവനന്തപുരം: ദേവികയോടും കുടുംബത്തോടും സംസ്ഥാന സർക്കാർ നീതി പുലർത്തുക, ഓൺലൈൻ ക്ലാസുകളിലെ പോരായ്മകൾ പരിഹരിക്കുക, വിദ്യാർഥികൾക്ക് പാഠപുസ്തകങ്ങൾ ലഭ്യമാക്കുക തുടങ്ങി വിവിധ ആവശ്യങ്ങളുന്നയിച്ച് സെക്രട്ടേറിയറ്റിലേക്ക് കെ.എസ്.യു നടത്തിയ മാര്‍ച്ചിനുനേരെ പൊലീസ് അതിക്രമം. പ്രവര്‍ത്തകര്‍ക്കുനേരെ ജലപീരങ്കിയും ഗ്രനേഡും പ്രയോഗിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് മടങ്ങിയതിനുപോയതിനുപിന്നാലെയാണ് പൊലീസ് അക്രമം അഴിച്ചുവിട്ടത്. ദേവികയുടെ കുടുംബത്തിന് സര്‍ക്കാര്‍ 10 ലക്ഷം രൂപ നൽകണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണപരാജയമാണെന്നും അദ്ദേഹം പറഞ്ഞു. മാര്‍ച്ചിന് കെ.എസ്.യു സംസ്ഥാന അധ്യക്ഷന്‍ കെ.എം അഭിജിത്, സംസ്ഥാന ഉപാധ്യക്ഷന്‍മാരായ ജഷീര്‍ പള്ളിവയല്‍, വി.പി അബ്ദുല്‍ റഷീദ്, എന്‍.എസ്.യു ദേശീയ സെക്രട്ടറി എറിക് സ്റ്റീഫന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. https://www.facebook.com/JaihindNewsChannel/videos/264235211678946/

Related articles

See all
Latest News

പോലീസ് ജീപ്പ് പാർവതി പുത്തനാറിലേക്ക് മറിഞ്ഞു; രണ്ടു പോലീസുകാർക്ക് അത്ഭുത രക്ഷപ്പെടല്‍

Latest News

ടിപി വധക്കേസ് പ്രതികളുടെ ശിക്ഷാ ഇളവ്: ഗൂഢാലോചന തുടങ്ങിയത് 2022 മുതല്‍, പിന്നില്‍ മുഖ്യമന്ത...

Latest News

പാനൂർ സ്ഫോടനം സിബിഐയോ എൻഐഎയോ അന്വേഷിക്കണമെന്ന് എം.എം. ഹസൻ; കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്...

Latest News

ഇലക്ട്രിക് ബസിലും ജനത്തിന് ഷോക്ക്; ടിക്കറ്റ് നിരക്ക് കൂട്ടി കെഎസ്ആർടിസി; മിനിമം നിരക്ക് 12...

Save your stories

Sign in