Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

പോലീസുകാര്‍ തമ്മില്‍ തല്ലി: 14 പേര്‍ക്കെതിരെ നടപടി : എട്ടുപേര്‍ക്ക് സസ്‌പെന്‍ഷന്‍

പോലീസുകാര്‍ തമ്മില്‍ തല്ലി: 14 പേര്‍ക്കെതിരെ നടപടി : എട്ടുപേര്‍ക്ക് സസ്‌പെന്‍ഷന്‍
തിരുവനന്തപുരം പൊലീസ് സര്‍വ്വീസ് സഹകരണ സംഘം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോലീസുകാര്‍ ചേരിതിരിഞ്ഞ് തമ്മില്‍ തല്ലിയ സംഭവത്തില്‍ 14 പൊലീസുകാര്‍ക്കെതിരെ നടപടി. ആദ്യഘട്ടമായി എട്ട് പോലീസുകാരെ സസ്‌പെന്റ് ചെയ്തു. ബാക്കിയുള്ളവര്‍ക്കെതിരെ നടപടിക്കായി അതാത് മേഖലാ ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പോലീസ് അസോസിയേഷന്‍ മുന്‍ ജനറല്‍ സെക്രട്ടറി ജി.ആര്‍.അജിത്ത് ഉള്‍പ്പെടെയുള്ള പോലീസുകാര്‍ക്കെതിരെയാണ് നടപടി. തെരഞ്ഞെടുപ്പ് സമാധാനപരമായി നടത്തുമെന്ന് ഡിജിപി ഹൈക്കോടതിയില്‍ നല്‍കിയ ഉറപ്പ് ലംഘിച്ചായിരുന്നു കഴിഞ്ഞദിവസം പോലീസുകാര്‍ ചേരിതിരിഞ്ഞ് അടികൂടിയത്. യു.ഡി.എഫ് അനുകൂല പൊലീസുകാര്‍ക്ക് വോട്ട് ചെയ്യാനുള്ള തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുന്നില്ലെന്നാരോപിച്ചുള്ള വാക്ക് തര്‍ക്കമാണ് സംഘര്‍ഷത്തിലേക്ക് നീങ്ങിയത്. സംഭവവുമായി ബന്ധപ്പെട്ട് പൊലീസുകാര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

Related articles

See all
Popular News

വടക്കന്‍ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര...

Popular News

ശബരിമല മേൽശാന്തിയായി അരീക്കര സുബ്രഹ്മണ്യൻ നമ്പൂതിരിയെ തിരഞ്ഞെടുത്തു, മാളികപ്പുറം മേൽശാന്തി...

Popular News

സി.പി.എം കണ്ണൂർ വിപുലീകൃത ജില്ലാ കമ്മിറ്റിക്ക് ഇന്ന് തുടക്കം; തുടർച്ചയായ തോൽവികളും മാസപ്പട...

Popular News

ഉദ്ഘാടനത്തിനൊരുങ്ങി മാക്കേക്കടവ്-നേരേകടവ് പാലം; മുഖ്യമന്ത്രി വി.ഡി സതീശന്‍ ഇന്ന് നാടിന് സ...

Save your stories

Sign in